Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങുന്നവർ സൂക്ഷിച്ചോ, ഈ മൂല്യം അധികനാളുണ്ടാവില്ലെന്ന്: വരാന്‍ പോകുന്നത് വെള്ളിയുടെ കാലം

സ്വർണത്തെ അപേക്ഷിച്ച് വളരെ അധികം വിലക്കുറവുള്ള ലോഹമാണ് വെള്ളി. സ്വർണത്തിന് വിലയേറിക്കൊണ്ടിരിക്കുമ്പോഴും ആഭരണങ്ങളിലും മറ്റും ഒരു ബദല്‍ എന്ന നിലയില്‍ വെള്ളിക്ക് പരമ്പരാഗതമായി പ്രധാന്യവുമുണ്ട്. നിലവില്‍ സ്വർണത്തിന്റെ മൂല്യം നോക്കുമ്പോള്‍ വെള്ളിയേക്കാള്‍ വളരെ കുറവാണെങ്കിലും ഭാവിയില്‍ ഒരുപക്ഷെ ഇതായിരിക്കില്ല സ്ഥിതിയെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

വിവിധ മേഖലകളില്‍ വർധിച്ച് വരുന്ന വെള്ളിയുടെ ആവശ്യകതയാണ് ഇത്തരമൊരു വിലയിരുത്തലിന്റെ അടിസ്ഥാനം. ആഭരണ നിർമ്മാണത്തിന് പുറമെ സാങ്കേതികവിദ്യ, വിവര-ആശയവിനിമയ മേഖല, സുസ്ഥിരത മേഖല, ഹരിത ഊർജ്ജ മേഖല എന്നിവയിലെല്ലാം വെള്ളിയുടെ ആവശ്യകത ഉയർന്ന് വരികയാണ്. അതായത് പരമ്പരാഗതമായ ആഭരണ നിർമ്മാണത്തിന് പുറമെ ആധുനിക സാങ്കേതിക വിദ്യകളുടേയും അവിഭാജ്യ ഘടകമായി വെള്ളിയെ മാറ്റുന്നു.

gold-silver

ഈ ഉയർന്ന ആവശ്യകത വരും കാലങ്ങളില്‍ വെള്ളിയുടെ വരും വർഷങ്ങളിൽ വെള്ളിയുടെ മൂല്യം വലിയ തോതില്‍ ഉയർത്തിയേക്കും. ലോഹ വിപണിയിലെ സ്വർണത്തിന്റെ അപ്രമാദിത്വം തിരുത്തിക്കുറിക്കാന്‍ അധികം കാലം വേണ്ടി വരില്ലെന്നാണ് സി കൃഷ്ണയ്യ ചെട്ടി ഗ്രൂപ്പിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ചൈതന്യ വി കോത്തയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

"വെള്ളി ഇനി വില കുറഞ്ഞ ലോഹമായിരിക്കില്ല. അത് അവസരങ്ങളുടെ ഒരു ലോഹമായി മാറി കഴിഞ്ഞു. വിവിധ വ്യവസായങ്ങളിൽ, പ്രത്യേകിച്ച് ഗ്രീൻ ടെക്നോളജികളിലും ഇലക്ട്രോണിക്സിലും വെള്ളിയുടെ പങ്ക് വികസിച്ചുകൊണ്ടിരിക്കുന്നതാണ് ലോഹത്തിന്റെ മൂല്യം വർധിപ്പിക്കുന്നത്" ചൈതന്യ വി കോത്ത പറയുന്നു. സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ), മറ്റ് സുസ്ഥിര സാങ്കേതികവിദ്യകൾ എന്നിവയിൽ വെള്ളി പ്രധാന പങ്ക് വഹിക്കുന്നു. സ്വർണം ഒരു ആഡംബര സ്വത്തും സുരക്ഷിത നിക്ഷേപമായി തുടരുമ്പോള്‍ തന്നെ വെള്ളിയുടെ വ്യാവസായിക ആവശ്യം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഭാവി സമ്പദ്‌വ്യവസ്ഥയിൽ അതിനെ ഒരു നിർണായക ലോഹമായി വെള്ളിയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഭരണ മേഖലയിലും അടുത്ത കാലത്തായി വെള്ളിയുടെ ഡിമാന്‍ഡ് ഉയർന്ന് വരുന്നുണ്ട്. ആഡംബര ആഭരണ നിർമ്മാണത്തില്‍ വരെ വെള്ളി നിലവില്‍ ഇടം പിടിച്ചിട്ടുണ്ട്. "വെള്ളി ആഡംബര മേഖലയിലേക്കും തിരിയുന്നതായി ഞങ്ങള്‍ കാണുന്നു. ഉയർന്ന ഗുണമേന്മയുള്ള വെള്ളി ആഭരണങ്ങൾ, പലപ്പോഴും സ്റ്റെർലിംഗ് സിൽവർ അല്ലെങ്കിൽ ചെമ്പ് അലോയ് പോലെയുള്ള മറ്റ് ലോഹങ്ങളുമായി കലർത്തുന്നതോടെ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ആഡംബര ഓപ്ഷനായി മാറുന്നുവെന്നു" ചൈതന്യ വി കോത്ത വ്യക്തമാക്കുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ 2020 വേൾഡ് സിൽവർ സർവേ റിപ്പോർട്ട് പ്രകാരം വെള്ളിയുടെ വ്യാവസായിക ഡിമാൻഡ് അതിൻ്റെ മൊത്തം ഡിമാൻഡിൻ്റെ 50% ത്തിലധികം വരും. അതായത് സോളാർ പാനലുകൾ, ഇലക്ട്രോണിക്സ്, ബാറ്ററികൾ എന്നിവയിലെ സാന്നിധ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. വെള്ളിയുടെ ഖനനം കുറഞ്ഞ് വരികയാണ്. ഡിമാന്‍ഡ് കുടുമ്പോള്‍ വിതരണം കുറഞ്ഞാല്‍ അത് സ്വാഭാവികമായും വില ഉയർത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+