Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത ആഴ്ചയോടെ സ്വര്‍ണവിപണിയില്‍ സംഭവിക്കാന്‍ പോകുന്നത് ഇത്; സീന്‍ മൊത്തം മാറും..!

കഴിഞ്ഞ മാസം സമീപകാലത്തൊന്നുമില്ലാത്ത വിധത്തിലാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ദിപാവലി, ഉത്സവകാല സീസണ്‍ അനുബന്ധിച്ചായിരുന്നു സ്വര്‍ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി തൊട്ട് ഈ വര്‍ഷത്തെ ദീപാവലി വരെ ഏകദേശം 32 ശതമാനമാണ് വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണവിലയെ പലഘടകങ്ങളാണ് സ്വാധീനിക്കുന്നത്.

വര്‍ധിച്ച് വരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള മുന്‍കരുതല്‍, സ്ഥിരതയുള്ള ഡോളര്‍ സൂചിക, ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍, സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡ് എന്നിവ അടക്കം ഒന്നിലധികം ഘടകങ്ങളാണ് സ്വര്‍ണവിലയിലെ ഈ കുതിച്ചുചാട്ടത്തിന് കാരണമായത്. ഈ മാസം ഇതുവരെ പൊതുവെ ശാന്തമാണ് സ്വര്‍ണ വില.

Gold Price

എന്നിരുന്നാലും 2024 ലെ യു എസ് തിരഞ്ഞെടുപ്പും ഫെഡ് നയ തീരുമാനവും കാരണം അടുത്ത ആഴ്ച തൊട്ട് സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. അടുത്തയാഴ്ചത്തെ യുഎസ് തിരഞ്ഞെടുപ്പിന് ശേഷം യുഎസ് ഫെഡ് കാല്‍ ശതമാനം നിരക്ക് കുറച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. യുഎസ് തിരഞ്ഞെടുപ്പും, ഫെഡ് നിരക്കിലെ മാറ്റവും ആണ് അടുത്ത ആഴ്ച സ്വര്‍ണ വിലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ പോകുന്നത്.

യുഎസ് ഡോളറിന്റെ ഉയര്‍ച്ചയും ട്രഷറി യീല്‍ഡും കാരണം ഇക്കഴിഞ്ഞ വെള്ളിയാഴ്ച അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണത്തിന് ആകര്‍ഷണമേറിയിരുന്നു. തുടര്‍ച്ചയായ നാലാം ആഴ്ചയിലും സ്വര്‍ണം നേട്ടത്തിലാണെന്ന് എഫ്എക്സ്പ്രോയിലെ ചീഫ് മാര്‍ക്കറ്റ് അനലിസ്റ്റ് അലക്സ് കുപ്സികെവിച്ച് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒരു പണ നയ മാറ്റത്തിന്റെ ആദ്യ സൂചനകളോടെയാണ് വില വര്‍ധന ആരംഭിച്ചത്.

എന്നാല്‍ പതിമൂന്ന് മാസത്തിനുള്ളില്‍ വില 50 ശതമാനം ഉയര്‍ന്നു എന്നും കുപ്സികെവിച്ച് വ്യക്തമാക്കി. അതേസമയം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതിനു ശേഷം സ്വര്‍ണം കഴിഞ്ഞ വ്യാഴാഴ്ച കാര്യമായ വില്‍പന സമ്മര്‍ദ്ദം നേരിട്ടതായി മേത്ത ഇക്വിറ്റീസിന്റെ വിപി രാഹുല്‍ കാലാന്ത്രി പറഞ്ഞു. വരുന്ന ആഴ്ചയില്‍ കൂടുതല്‍ അസ്ഥിരത സ്വര്‍ണ വിപണിയില്‍ പ്രതീക്ഷിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത് 30 ശതമാനത്തോളം വര്‍ധനവാണ്. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ദിനത്തില്‍ 48200 രൂപയായിരുന്നു പവന്‍ വില. എന്നാല്‍ ഈ വര്‍ഷത്തെ ദീപാവലിക്ക് പവന് 59640 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണം. 11440 രൂപയുടെ വര്‍ധനവാണ് ഒരു പവനില്‍ ഒരു വര്‍ഷം കൊണ്ട് വന്നിരിക്കുന്നത്.

2024-ല്‍ മാത്രം ആഭ്യന്തര സ്വര്‍ണ വില 23 ശതമാനത്തിലധികം വളര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. സെന്‍സെക്സ് ഈ വര്‍ഷം ഏകദേശം 11% മാത്രം നേട്ടം രേഖപ്പെടുത്തിപ്പോഴാണ് സ്വര്‍ണം ഈ അത്ഭുതകരമായ വളര്‍ച്ച കൈവരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നിലവിലെ ആഗോള സാഹചര്യവും സാമ്പത്തികവുമായ അനിശ്ചിതത്വവും കാരണം നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് തിരിഞ്ഞേക്കും.

ഇത് സ്വര്‍ണ വില കൂടാന്‍ കാരണമായേക്കും എന്നാണ് വിവരം. സ്വര്‍ണ ഇടിഎഫ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഭൗതിക സ്വര്‍ണം (സ്വര്‍ണ കട്ടികളോ, നാണയങ്ങളോ), ഡിജിറ്റില്‍ ഗോള്‍ഡ് എന്നീ മാര്‍ഗങ്ങളിലാണ് പലരും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+