എണ്ണ കമ്പനികള്‍ ലാഭത്തില്‍; പെട്രോള്‍, ഡീസല്‍ വില വെട്ടിക്കുറയ്ക്കും... ആശ്വാസ വാര്‍ത്ത
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്ന തീരുമാനം ഉടന്‍. എണ്ണ കമ്പനികള്‍ ലാഭത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആലോചന. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ ലാഭത്തിലേക്ക് നീങ്ങിയത്. ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് കൂടി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതത്രെ.
ഒരു വര്‍ഷമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വന്നിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വില കുറയുന്നത് സര്‍ക്കാരിനും ബിജെപിക്കും നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ നേരിയ വിലക്കുറവ് നിലവിലുണ്ട്. നികുതിയില്‍ മാറ്റം വരുത്തിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വില കുറച്ചത്.

എണ്ണ കമ്പനികള്‍ വലിയ നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത് എന്നായിരുന്നു 2022ലെ വാര്‍ത്ത. പെട്രോള്‍ ലിറ്ററിന് 17 രൂപയും ഡീസല്‍ 35 രൂപയും നഷ്ടമാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആഗോള വിപണിയില്‍ വില കുറഞ്ഞതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമായി. നിലവില്‍ എണ്ണ വിപണന കമ്പനികള്‍ ലാഭത്തിലാണ്. പെട്രോള്‍ ലിറ്ററിന് 10 രൂപ വരെയും ഡീസല്‍ 4 രൂപ വരെയും ലാഭമാണ് എന്നാണ് പുതിയ വിവരം.
റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കാന്‍ തുടങ്ങിയതാണ് ഇന്ത്യയ്ക്ക് നേട്ടമായത്. യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക ചുമത്തിയ ഉപരോധം മറികടക്കാന്‍ റഷ്യ എണ്ണ വില കുറച്ച് വില്‍ക്കുകയായിരുന്നു. ഇന്ത്യ ഇത് വന്‍ തോതില്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. നിലവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുന്നത് റഷ്യയില്‍ നിന്നാണ്.
കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടാന്‍ തുടങ്ങിയതോടെ കമ്പനികള്‍ ലാഭത്തിലായി. ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കണം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് എന്ന് ഇടി നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ലാഭം, ആഗോള എണ്ണ വിപണിയിലെ സാഹചര്യം എന്നിവയെല്ലാം ധനമന്ത്രാലയവും എണ്ണ വകുപ്പും ചര്‍ച്ച ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അവസാന മൂന്ന് പാദവര്‍ഷത്തിലും എണ്ണ കമ്പനികള്‍ ലാഭത്തിലാണ് മുന്നോട്ട് പോകുന്നത്. ഐഒസി, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നീ കമ്പനികളുടെ കഴിഞ്ഞ പാദവര്‍ഷത്തിലെ ലാഭം 28000 കോടി രൂപയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. ചൈന ഉള്‍പ്പെടെ വന്‍തോതില്‍ എണ്ണ വാങ്ങിയിരുന്ന രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതാണ് ആഗോള വിപണിയില്‍ വില കുറയാന്‍ ഒരു കാരണം.
വില കുറച്ച് എണ്ണ ലഭിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുന്നത് റഷ്യയില്‍ നിന്നാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഇറാഖും സൗദി അറേബ്യയും. യുഎഇ നാലാം സ്ഥാനത്താണ്. അതേസമയം, വില ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യയും റഷ്യയും നടത്തുന്നുണ്ട്. ഉല്‍പ്പാദനം കുറച്ച് വില ഉയര്‍ത്താനാണ് അവരുടെ ശ്രമം.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications