കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുഗിള്‍ തേസില്‍ ബില്ലുകളടയ്ക്കാം: പേടിഎമ്മിനെ കടത്തിവെട്ടാന്‍ ഗൂഗിള്‍, നിങ്ങളറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

മുംബൈ: പേടിഎമ്മിന് തിരിച്ചടിയായി ഗൂഗിളിന്‍റെ തേസ് ആപ്പ് ബില്‍ പേയ്മെന്‍റിന് തുടക്കം കുറിച്ചു. പ്രവര്‍ത്തനം ആരംഭിച്ച് പത്ത് ആഴ്ചയ്ക്കിടെ ഇതിനകം 12 മില്യണ്‍ ഉപയോക്താക്കളെയാണ് ആപ്പ് സ്വന്തമാക്കിയത്. ചൊവ്വാഴ്ചയാണ് ബില്‍ പേയ്മെന്‍റ് ആരംഭിച്ചതായി ഗൂഗിള്‍ തേസ് പ്രഖ്യാപിച്ചത്. ഇതിനകം ആപ്പില്‍ 140 മില്യണ്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു. സെപ്തംബറിലാണ് പേടിഎം ഉള്‍പ്പെടെയുള്ള പേയ്മെന്‍റ് ആപ്പുകള്‍ക്ക് ഭീഷണിയുയര്‍ത്തിക്കൊണ്ട് ഗൂഗിള്‍ സ്വന്തമായി പേയ്മെന്‍റ് ആപ്പ് ആരംഭിച്ചത്.

<strong>ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!</strong>ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേയ്മെന്‍റ് സംവിധാനത്തിന് കീഴിലാണ് തേസ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ യുപിഐ സ്വീകരിക്കുന്ന സ്ഥലങ്ങളിലെല്ലാം തേസും ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. സിനിമാ ടിക്കറ്റുകള്‍ക്ക് പുറമേ ബില്ലുകള്‍, മറ്റ് സാമ്പത്തിക ഇടപാടുകളും ഗൂഗിള്‍ തേജില്‍ നടത്താന്‍ സാധിക്കും. ഹിന്ദിയില്‍ വേഗത എന്നാണ് തേസ് എന്ന പദത്തിനര്‍ഥം. ഗൂഗിളിന്‍റെ എതിരാളികളായ ആമസോണ്‍, ഫേസ്ബുക്ക് എന്നീ കമ്പനികള്‍ ഡിജിറ്റല്‍ പേയ്മെന്‍റ് വിപണിയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗൂഗിളിന്‍റെ തേജ് ആപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങുന്നത്.

 ഉപയോഗത്തില്‍ വര്‍ധനവ്

ഉപയോഗത്തില്‍ വര്‍ധനവ്


കഴിഞ്ഞ രണ്ട് മാസത്തിനിടെ സാമ്പത്തിക ഇടപാടുകള്‍ക്ക് ഏറ്റവുമധികം ഉപയോഗിച്ച പ്ലാറ്റ്ഫോം തേസാണെന്നും പ്രൊഡക്ട് വൈസ് പ്രസി‍ഡന്‍റ് സീസര്‍ സെന്‍ ഗുപ്ത സാക്ഷ്യപ്പെടുത്തുന്നു. ഒക്ടോബര്‍ മാസത്തില്‍ 53 ശതമാനം സാമ്പത്തിക ഇടപാടുകളും നവംബറില്‍ 73 ശതമാനം പണമിടപാടുകളുമാണ് തേസില്‍ നടന്നത്. 5.25 ലക്ഷം വ്യാപാരികളെ ഈ പ്ലാറ്റ്ഫോമിലെത്തിക്കാനും ഗൂഗിളിന്‍റെ പേയ്മെന്‍റ് ആപ്പിന് കഴിഞ്ഞിട്ടുണ്ട്.

 ബില്‍ പേ ഫീച്ചര്‍

ബില്‍ പേ ഫീച്ചര്‍

തേസ് ഉപയോക്താക്കള്‍ക്ക് വെള്ളം, വൈദ്യുതി, ഗ്യാസ്, ബ്രോഡ്ബാന്‍ഡ് എന്നീ ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യമൊരുക്കുന്ന തേസ് ആപ്പ് ഭാരതി എയര്‍ടെല്‍, ഡിഷ് ടിവി, ടാറ്റ പവര്‍ എന്നിവരുടെ എന്‍റര്‍ടെയ്ന്‍മെന്‍റ് സര്‍വ്വീസുകളുടെ ബില്‍ അടയ്ക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

യുപിഐ അധിഷ്ഠിത സംവിധാനം

യുപിഐ അധിഷ്ഠിത സംവിധാനം

ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന യുപിഐ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ആപ്പാണ് ഗൂഗിള്‍ തേജ് . ഗൂഗിളിന് വേണ്ടി പേയ്മെന്‍റ് ആരംഭിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ് പ്രഖ്യാപിച്ച് ഒമ്പത് മാസത്തിന് ശേഷമാണ് തേജ് പുറത്തിറങ്ങുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുഗു എന്നീ ഭാഷകളിലാണ് ടെസിന്‍റെ പതിപ്പ് ലഭ്യമാകുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍


രണ്ട് വര്‍ഷം മുമ്പ് ഗൂഗിളിള്‍ അമേരിക്കയില്‍ ആന്‍ഡ്രോയ്ഡ് പേ എന്ന പേരില്‍ പേയ്മെന്‍റ് ആപ്പ് ആരംഭിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ ഇന്ത്യ വക്താവ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. നേരത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയും നാഷണല്‍ പേയ്മെന്‍റ് സര്‍വീസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പേയ്മെന്‍റ് ആപ്പുകള്‍ ആരംഭിച്ചിരുന്നു. നിലവിലുള്ള ഗൂഗിള്‍ വാലറ്റ്, ആന്‍ഡ്രോയ്ഡ് പേ എന്നിവയേക്കാള്‍ മികച്ചതായിരിക്കും തേസ് എന്ന് പേരിട്ടിട്ടുള്ള പേയ്മെന്‍റ് സര്‍വ്വീസ്. ആപ്പിന് പുറമേ പേയ്മെന്‍റ് സര്‍വീസ് ഡെസ്ക് ടോപ്പിലും ക്രോമിലും ലഭ്യമാകും.

സേവനങ്ങള്‍ എന്തെല്ലാം

സേവനങ്ങള്‍ എന്തെല്ലാം


ഗൂഗിള്‍ ആരംഭിക്കാനിരിക്കുന്ന പേയ്മെന്‍റ് സര്‍വ്വീസില്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍, സാമ്പത്തിക ഇടപാടുകള്‍, ഇലക്ട്രോണിക് കോണ്ടാക്ട് ലെസ് പേയ്മെന്‍റ് എന്നിവയും ലഭ്യമായിരിക്കും. പ്രീ പെയ്ഡ് പര്‍ച്ചേസ് സര്‍വ്വീസ്, ഇലക്ട്രോണിക് ഇ കാര്‍ഡ് ഇടപാട്, ഇ- പേയ്മെന്‍റ്, വയര്‍ലെസ് ക്രെഡിറ്റ് എന്നിവയും ആപ്പില്‍ ലഭ്യമാകുമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.

അക്കൗണ്ട് ആരംഭിക്കല്‍ എങ്ങനെ

അക്കൗണ്ട് ആരംഭിക്കല്‍ എങ്ങനെ


1 ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഇഷ്ടമുള്ള ലാംഗ്വജ് തിരഞ്ഞെടുക്കുക.
2 മൊബൈല്‍ നന്പര്‍ കൊടുക്കുക. ഒടിപി വെരിഫിക്കേഷന്‍ ഓട്ടോമാറ്റിക്കായി വരും.
3 തുടര്‍ന്നു വരുന്ന സ്ക്രീനില്‍.. മൊബൈല്‍ ലോക്ക് വേണോ ഗൂഗിള്‍ പിന്‍ വേണോ എന്ന് ചോദിക്കും. ഇതിന് കൃത്യമായി മറുപടി നല്‍കുക.
4 ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യാം. ബാങ്കും സിമ്മും സെലക്ട് ചെയ്താല്‍ അക്കൗണ്ട് കാണാം. യുപിഐ പിന്‍ കൊടുത്താല്‍ ഗൂഗിള്‍ തേസിലേയ്ക്ക് അക്കൗണ്ട് ആഡാകും.

English summary
Tech giant Google said on Tuesday that its payments app Tez has acquired 12 million active users in just 10 weeks since its launch in India and that it will start offering bill payments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X