കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്കന്‍റിനുള്ളില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാം,1ജിബിപിഎസുമായി ഗൂഗിള്‍ ഫൈബര്‍ ഇന്ത്യയിലേക്ക്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: 2015 ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ സംബന്ധിച്ച് മോശം വര്‍ഷമാകാനിടയില്ല. ഇന്റര്‍നെറ്റിന് സ്പീഡ് ഇല്ലെന്നും ഡൗണ്‍ലോഡ്, അപ്ലോഡ് എന്നിവയ്ക്ക് അധിക സമയമെടുക്കുന്നുവെന്നും പറഞ്ഞ് സേവന ദാതാക്കളെ ദിവസത്തില്‍ ഒരു തണവയെങ്കിലും പഴിയ്ക്കുന്നവരാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍. എന്നാല്‍ ഈ പരാതി അവസാനിപ്പിയ്ക്കാന്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് ബ്രോഡ് ബാന്‍ഡുമായി ഗൂഗിള്‍ ഇന്ത്യയിലേയ്ക്ക്.

ഗൂഗിള്‍ ബ്രോഡ് ബാന്‍ഡായ ഗൂഗിള്‍ ഫൈബറാണ് ഇന്ത്യയില്‍ ലൈസന്‍സ് നേടുന്നതിന് വേണ്ടി ശ്രമം നടത്തുന്നത്. അധികം വൈകാതെ തന്നെ ഗൂഗിള്‍ ഫൈബര്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് അറിയുന്നത്. 1ജിബിപിഎസ് സ്പീഡാണ് ഗൂഗിള്‍ ഫൈബര്‍ വാഗ്ദാനം ചെയ്യുന്നത്. അതായത് ഹൈസ്പീഡ് ഇന്റര്‍നെറ്റ്.

google Fiber

ഇന്ത്യയിലെ നെറ്റ് ഉപഭോക്താക്കള്‍ക്ക് പുത്തന്‍ അനുഭവമാകും ഗൂഗിള്‍ ഫൈബര്‍ നല്‍കുക. ഒരു എച്ച്ഡി സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍ ഫൈബറില്‍ വെറും 33 സെക്കന്റ് മതി. 100 ചിത്രങ്ങള്‍ വെറും അഞ്ച് സെക്കന്റിനുള്ളില്‍ അപ്ലോഡ് ചെയ്യാം. ഇന്ത്യന്‍ ടെലികോം മന്ത്രാലയവുമായി ഗൂഗിള്‍ ചര്‍ച്ച വടത്തുന്നുണ്ട്. ഒപ്ടിക്കല്‍ ഫൈബര്‍ അടിസ്ഥാനമാക്കിയുള്ള ബ്രോഡ് ബാന്‍ഡ് സംവിധാനം ഇന്ത്യയില്‍ തുടങ്ങനാണ് ഗൂഗിളിന്റെ പദ്ധതി. എന്നാല്‍ ഗൂഗിളിന് ലൈസന്‍സ് ലഭിയ്ക്കുക എത്ര എളുപ്പമാകില്ലെന്നാണ് അറിയുന്നത്.

English summary
It seems 2015 can be the best year for an Internet user in India. Initial reports are coming in, indicating that Google Fiber will be introduced in India very soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X