സാമ്പത്തിക ആസൂത്രണത്തിന് ഗൂഗിള്‍ സഹായിക്കും, ഗൂഗിളുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഉടന്‍!!!
ദില്ലി: ജനങ്ങളുടെ നിക്ഷേപ താല്‍പ്പര്യങ്ങള്‍ക്ക് പിന്തുണയുമായി ടെക്ഭീമനായ ഗൂഗിള്‍. ഇന്ത്യയില്‍ മികച്ച സ്വാധീനമുള്ള ഗൂഗിള്‍ സാമ്പത്തിക കാര്യങ്ങളുടെ ആസൂത്രണത്തിന് സഹായിക്കുന്ന വെബ്ബ്‌സൈറ്റ് ആരംഭിക്കാനുള്ള ശ്രമത്തിലാണ്.
സാമ്പത്തികകാര്യ ആസൂത്രണത്തിനായി വെബ്ബ്‌സൈറ്റ് ആരംഭിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സജീവ ചര്‍ച്ചകള്‍ നടത്തിവരുന്ന സാഹചര്യത്തിലാമണ്. ഗൂഗിളുമായി ചേര്‍ന്ന് വെബ്ബ്‌സൈറ്റ് ആരംഭിക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തുവന്നിട്ടുള്ളത്.

ജന്‍ധന്‍ യോജന
24 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പദ്ധതിയായ ജന്‍ധന്‍ യോജനയുമായി ബന്ധപ്പെടുത്തി ഭാരത് സേവ് എന്ന് പേരിലാണ് വെബ്ബ്‌സൈറ്റ് ആരംഭിക്കുക. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് വെബ്ബ്‌സൈറ്റ് ആരംഭിക്കുന്ന കാര്യം ഗൂഗിളുമായി ചര്‍ച്ചനടത്തിയിട്ടുണ്ടെന്നും കമ്പനി സമര്‍പ്പിച്ച പ്രമേയം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.

സാമ്പത്തിക സാക്ഷരത
ജനങ്ങള്‍ക്കിടയില്‍ ഒരു സാമ്പത്തിക സാക്ഷരത ഉണ്ടാക്കുന്നതിനായി സാമൂഹിക ബോധവല്‍ക്കരണ പരിപാടിയും ഇതിന്റെ ഭാഗമായി നടത്താന്‍ പദ്ധതിയുണ്ട്. ഗൂഗിള്‍ രൂപകല്‍പ്പന ചെയ്യുന്ന ആപ്ലിക്കേഷനും വെബ്ബ്‌സൈറ്റുമായിരിക്കും ഭാരത് സേവ്‌സ് എന്നത്.

ലോഗ് ഔട്ട്
ആളുകള്‍ക്ക് വെബ്ബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് സാമ്പത്തിക സാക്ഷരതയുടെ പാഠങ്ങള്‍ മനസിലാക്കിയ ശേഷം ലോഗ് ഔട്ട് ചെയ്യാവുന്ന സംവിധാനമായിരിക്കും വെബ്ബ്‌സൈറ്റിന്റേത്. ബാങ്കിംഗ് ഇന്‍ഷ്വറന്‍സ് ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് താരതമ്യം ചെയ്ത് തീരുമാനമെടുക്കാനുള്ള അവസരവും വെബ്ബ്‌സൈറ്റിലുണ്ടാവും.

ബിസിനസുകാര്‍
ചെറുകിട ബിസിനസുകാര്‍, പുതിയതായി ജോലിയില്‍ പ്രവേശിച്ചവര്‍, ജോലിയില്‍ നിന്ന് വിരമിച്ചവര്‍, കര്‍ഷകര്‍ എന്നിവരെയാണ് വെബ്ബ്‌സൈറ്റ് ലക്ഷ്യം വയ്ക്കുന്നത്.

ഗൂഗിള്‍
പ്രമേയവുമായി ഗൂഗിള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചതിന് പിന്നാലെ അമേരിക്കന്‍ ടെക് കമ്പനിയായ ബെഹ്മോത്തും, ആപ്പിളും സര്‍ക്കാരുമായി വെബ്ബ് ആരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആപ്പിള്‍ പേ എന്ന പേരില്‍ ഡിജിറ്റല്‍ വാലറ്റ് സേവനം നടത്താനാണ് ആപ്പിളിന്റെ പദ്ധതി.












Click it and Unblock the Notifications