Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിള്‍ തേസ് ഹിറ്റായി, 9000 രൂപ വരെ ക്യാഷ്ബാക്ക്! കലക്കന്‍ സമ്മാനങ്ങള്‍! 8 കാര്യങ്ങള്‍....

ഗൂഗിള്‍ തേസ്... മൊബൈല്‍ വാലറ്റ് രംഗത്തെ പുതിയ അവതാരം. അവതരിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. പക്ഷേ സംഗതി സൂപ്പര്‍ഹിറ്റാണ്. ആകര്‍ഷകമായ സമ്മാനങ്ങള്‍, അത്യുഗ്രന്‍ ക്യാഷ്ബാക്ക് ഓഫറുകള്‍, ഇവയെല്ലാമാണ് ഗൂഗിള്‍ തേസിനെ ജനപ്രിയമാക്കിയത്.

ഇന്ത്യക്കാര്‍ക്കു വേണ്ടി മാത്രം ഗൂഗിള്‍ അവതരിപ്പിച്ച മൊബൈല്‍ വാലറ്റാണ് ഗൂഗിള്‍ തേസ്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്(യുപിഐ) വഴിയാണ് ഗൂഗിള്‍ തേസില്‍ പണമിടപാട് നടക്കുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക മൊബൈല്‍ വാലറ്റ് ആയ ആന്‍ഡ്രോയ്ഡ് പേ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു മുന്‍ുപേ തന്നെ ഇന്ത്യക്കാര്‍ക്കായി ഗൂഗിള്‍ തേസ് അവതരിച്ചിരിക്കുകയാണ്.

 തേസ് എന്നാല്‍..

തേസ് എന്നാല്‍..

തേസ് എന്നത് ഹിന്ദി വാക്കാണ്, വേഗത എന്നര്‍ത്ഥം. യുപിഐ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്ന ഭീം ആപ്പ് കേന്ദ്രസര്‍ക്കാര്‍ മുന്‍പ് അവതരിപ്പിച്ചിരുന്നു. ഭീമിന്റെ അതേ മാതൃകയിലാണ് ഗൂഗിള്‍ തേസ് പ്രവര്‍ത്തിക്കുന്നത്.

എങ്ങനെ..?

എങ്ങനെ..?

ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഗൂഗിള്‍ തേസ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. അതിനു ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി ഗൂഗിള്‍ തേസില്‍ രജിസ്റ്റര്‍ ചെയ്യാം. എസ്എംസ് വേരിഫിക്കേഷനു ശേഷം നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടും ലിങ്ക് ചെയ്യണം. ബാങ്ക് അക്കൗണ്ടുകള്‍ അറ്റാച്ച് ചെയ്തതിനു ശേഷം ഗൂഗിള്‍ തേസിലൂടെ പണമിടപാടുകള്‍ നടത്താം.

ശബ്ദ തരംഗങ്ങള്‍

ശബ്ദ തരംഗങ്ങള്‍

ഫോണ്‍ നമ്പര്‍ ഇല്ലാതെയും ഗൂഗിള്‍ തേസിലൂടെ പണം കൈമാറാം. ഗൂഗിളിന്റെ ക്യുആര്‍ ടെക്നോളജി ഉപയോഗിച്ചാണിത്. നിങ്ങളുടെ അടുത്തുള്ള മൊറ്റൊരുഫോണിലേക്ക് ശബ്ദ തരംഗങ്ങളുപയോഗിച്ചാണ് ഇത് സാധ്യമാകുക.

എവിടെ,എങ്ങനെ..?

എവിടെ,എങ്ങനെ..?

ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഗൂഗിള്‍ തേസ് ആപ്പ് ഉപയോഗിക്കാം. ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക് ഭാഷകളില്‍ കസ്റ്റമൈസ് ചെയ്യുകയും ചെയ്യാം. ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ചും പിന്‍ ഉപയോഗിച്ചും ആപ്പ് ലോക്ക് ചെയ്യാനും കഴിയും

ക്യാഷ്ബാക്ക് ഓഫറുകള്‍

ക്യാഷ്ബാക്ക് ഓഫറുകള്‍

ഗൂഗിള്‍ തേസിലൂടെ പണമിടപാട് നടത്തുമ്പോള്‍ ഒരാള്‍ക്ക് 9000 രൂപ വരെ ക്യാഷ്ബാക്ക് നേടാനുള്ള അവസരമുണ്ട്. കൂടാതെ മറ്റ് ഓഫറുകളുമുണ്ട്. കൂപ്പണ്‍ സ്‌ക്രാച്ച് ചെയ്ത് 1000 രൂപ വരെ സ്വന്തമാക്കാം.

സമ്മാനങ്ങള്‍

സമ്മാനങ്ങള്‍

തേസില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം നിങ്ങളുടെ സുഹൃത്തുക്കളേയും ഈ പുതുപുത്തന്‍ മൊബൈല്‍ വാലറ്റിലേക്ക് ഇന്‍വൈറ്റ് ചെയ്യാം. സുഹൃത്ത് തേസ് ഇന്‍സ്റ്റാള്‍ ചെയ്ത് ആദ്യത്തെ പണമിടപാട് നടത്തിയാല്‍ ഇരുുവരുടെയും വാലറ്റില്‍ 51 രൂപ ക്രെഡിറ്റ് ആകും.

സിനിമാടിക്കറ്റ്, റീചാർജ്

സിനിമാടിക്കറ്റ്, റീചാർജ്

സിനിമാ ടിക്കറ്റ്, മൊബൈൽ റീചാർജ്ജ്, ബില്ലുകൾ തുടങ്ങിയ സേവനങ്ങൾക്കു പുറമേയാണ് ക്യാഷ്ബാക്ക് ഓഫറുകളോടു കൂടിയ പണമിടപാടുകൾ. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിയാണ് ആപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഹിറ്റായി

ഹിറ്റായി

അവതരിപ്പിച്ച് ദിവസങ്ങള്‍ക്കം ഹിറ്റായ ഗൂഗിള്‍ തേസിന് ഇപ്പോള്‍ 4,10,000 ആക്ടീവ് ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐസിഐസിഐ ബാങ്കിന്റെ സാങ്കേതിക സഹായത്തോടെയാണ് ഗൂഗിള്‍ തേസ് പ്രവര്‍ത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+