കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിന്‍റെ തേജ് പുറത്തിറങ്ങി: പണികിട്ടുന്നത് ഭീമിനും പേടിഎമ്മിനും! ഇത് ഏറ്റവുമെളുപ്പം!

സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമേ സിനിമാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും പുറമേ ബില്ലുകള്‍ അടയ്ക്കാനും ഗൂഗിള്‍ ടെസ് സഹായിക്കും

Google Oneindia Malayalam News

ദില്ലി: ഓണ്‍ലൈന്‍ പണമിടപാടുകള്‍ സ്മാര്‍ട്ടാകാന്‍ ഗൂഗിളിന്‍റെ യുപിഐ അധിഷ്ഠിത ആപ്പ് തേജ് പുറത്തിറങ്ങി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് സെപ്തംബര്‍ 18ന് ദില്ലിയില്‍ വച്ച് നടന്ന ചടങ്ങളില്‍ വച്ച് ആപ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സിനിമാ ടിക്കറ്റുകള്‍ക്ക് പുറമേ ബില്ലുകള്‍, മറ്റ് സാമ്പത്തിക ഇടപാടുകളും ഗൂഗിള്‍ തേജില്‍ നടത്താന്‍ സാധിക്കും. ഹിന്ദിയില്‍ വേഗത എന്നാണ് തേസ് എന്ന പദത്തിനര്‍ഥം. ഗൂഗിളിന്‍റെ എതിരാളികളായ ആമസോണ്‍, ഫേസ്ബുക്ക് എന്നീ കമ്പനികള്‍ ഡിജിറ്റല്‍ പേയ്മെന്‍റ് വിപണിയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗൂഗിളിന്‍റെ തേജ് ആപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങുന്നത്.

ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന യുപിഐ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ആപ്പാണ് ഗൂഗിള്‍ തേജ് . ഗൂഗിളിന് വേണ്ടി പേയ്മെന്‍റ് ആരംഭിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ് പ്രഖ്യാപിച്ച് ഒമ്പത് മാസത്തിന് ശേഷമാണ് തേജ് പുറത്തിറങ്ങുന്നത്.

ആന്‍ഡ്രോയ്ഡിലും ഐഫോണിലും

ആന്‍ഡ്രോയ്ഡിലും ഐഫോണിലും

7എംബിയുള്ള ടെസ് ആപ്പ് മിക്കവാറും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളിലും പ്രവര്‍ത്തിക്കും. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് പ്രൊസസറുള്ള ഫോണുകളിലും ആപ്പ് പ്രവര്‍ത്തിക്കുമെന്ന് ഗൂഗിളിന്‍റെ സീസര്‍ ഗുപ്ത വ്യക്തമാക്കി. എന്നാല്‍ ഐഫോണുകളില്‍ ഐഫോണ്‍ 4എസില്‍ മാത്രമാണ് ആപ്പ് പ്രവര്‍ത്തിക്കുക.

 ഏതെല്ലാം ഭാഷകള്‍

ഏതെല്ലാം ഭാഷകള്‍

ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, ഗുജറാത്തി,
കന്നഡ, മറാത്തി, തമിഴ്, തെലുഗു എന്നീ ഭാഷകളിലാണ് ടെസിന്‍റെ പതിപ്പ് ലഭ്യമാകുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍

രണ്ട് വര്‍ഷം മുമ്പ് ഗൂഗിളിള്‍ അമേരിക്കയില്‍ ആന്‍ഡ്രോയ്ഡ് പേ എന്ന പേരില്‍ പേയ്മെന്‍റ് ആപ്പ് ആരംഭിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ ഇന്ത്യ വക്താവ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. നേരത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയും നാഷണല്‍ പേയ്മെന്‍റ് സര്‍വീസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പേയ്മെന്‍റ് ആപ്പുകള്‍ ആരംഭിച്ചിരുന്നു.

കൂടുതല്‍ മികച്ചത്

കൂടുതല്‍ മികച്ചത്

നിലവിലുള്ള ഗൂഗിള്‍ വാലറ്റ്, ആന്‍ഡ്രോയ്ഡ് പേ എന്നിവയേക്കാള്‍ മികച്ചതായിരിക്കും ടെസ് എന്ന് പേരിട്ടിട്ടുള്ള പേയ്മെന്‍റ് സര്‍വ്വീസെന്നാണ് പുറത്തുവരുന്ന വിവരം. ആപ്പിന് പുറമേ പേയ്മെന്‍റ് സര്‍വീസ് ഡെസ്ക് ടോപ്പിലും ക്രോമിലും ലഭ്യമാകും.

സേവനങ്ങള്‍ എന്തെല്ലാം

സേവനങ്ങള്‍ എന്തെല്ലാം

ഗൂഗിള്‍ ആരംഭിക്കാനിരിക്കുന്ന പേയ്മെന്‍റ് സര്‍വ്വീസില്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍, സാമ്പത്തിക ഇടപാടുകള്‍, ഇലക്ട്രോണിക് കോണ്ടാക്ട് ലെസ് പേയ്മെന്‍റ് എന്നിവയും ലഭ്യമായിരിക്കും. പ്രീ പെയ്ഡ് പര്‍ച്ചേസ് സര്‍വ്വീസ്, ഇലക്ട്രോണിക് ഇ കാര്‍ഡ് ഇടപാട്, ഇ- പേയ്മെന്‍റ്, വയര്‍ലെസ് ക്രെഡിറ്റ് എന്നിവയും ആപ്പില്‍ ലഭ്യമാകുമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.

 ഗൂഗിളും ബാങ്കിംഗില്‍!

ഗൂഗിളും ബാങ്കിംഗില്‍!

വാട്സ്ആപ്പിന് പിന്നാലെ ഗൂഗിളും പേയ്മെന്‍റ് ബാങ്കിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഫേസ്ബുക്കും യുപിഐ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ആന്‍ഡ്രോയ്ഡ് പേ ആപ്പിന് പ്രത്യേകം ആപ്പ് പുറത്തിറക്കാനാണ് ഗൂഗിളിന്‍റെ നീക്കം.

 എങ്ങനെ അക്കൗണ്ട് തുടങ്ങും

എങ്ങനെ അക്കൗണ്ട് തുടങ്ങും

1 ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഇഷ്ടമുള്ള ലാംഗ്വജ് തിരഞ്ഞെടുക്കുക.
2 മൊബൈല്‍ നന്പര്‍ കൊടുക്കുക. ഒടിപി വെരിഫിക്കേഷന്‍ ഓട്ടോമാറ്റിക്കായി വരും.
3 തുടര്‍ന്നു വരുന്ന സ്ക്രീനില്‍.. മൊബൈല്‍ ലോക്ക് വേണോ ഗൂഗിള്‍ പിന്‍ വേണോ എന്ന് ചോദിക്കും. ഇതിന് കൃത്യമായി മറുപടി നല്‍കുക.
4 ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യാം. ബാങ്കും സിമ്മും സെലക്ട് ചെയ്താല്‍ അക്കൗണ്ട് കാണാം. യുപിഐ പിന്‍ കൊടുത്താല്‍ ഗൂഗിള്‍ തേസിലേയ്ക്ക് അക്കൗണ്ട് ആഡാകും.

English summary
Google Tez has become the latest UPI-based payments app in the country, propelling the Internet search giant into the league of companies eyeing a piece of India's digital payments pie. The new Google Tez app can be used to pay for movie tickets, utility bills, and make other transactions online.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X