പെട്രോള്‍, ഡീസല്‍ വില മാറുമോ? വിന്ഡ്ഫാള് ടാക്സ് ഒഴിവാക്കി കേന്ദ്രം... കമ്പനികള്‍ക്ക് വന്‍ നേട്ടം
ന്യൂഡല്‍ഹി: ഇന്ധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിന്ഡ്ഫാള് ടാക്സ് വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. വിമാന ഇന്ധനം, ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതിയാണ് ഒഴിവാക്കിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തന്നെ തീരുമാനം നിലവില്‍ വന്നുവെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. എണ്ണ കമ്പനികള്‍ക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണിത്.
പ്രധാനമന്ത്രിയുടെ ഓഫീസ്, റവന്യൂ വകുപ്പ്, പെട്രോളിയം മന്ത്രാലയം എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നികുതി എടുത്തുകളയാന്‍ തീരുമാനിച്ചത്. വിന്ഡ്ഫാള് നികുതി കൊണ്ട് കാര്യമായ ഗുണം സര്‍ക്കാരിനില്ലെന്നാണ് വിലയിരുത്തിയതെന്ന് സിഎന്‍ബിസി-ടിവി18 റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്താണ് വിന്ഡ്ഫാള് ടാക്സ്, പുതിയ തീരുമാനം ആര്‍ക്കാണ് നേട്ടമാകുക എന്നീ കാര്യങ്ങള്‍ കൂടി അറിയാം...

2022 ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതാണ് വിന്ഡ്ഫാള് ടാക്സ്. അധികമായി ചുമത്തിയ എക്സൈസ് നികുതിയായിരുന്നു ഇത്. എണ്ണ കമ്പനികള്‍ക്ക് അപ്രതീക്ഷിതമായി ലഭിക്കുന്ന ലാഭത്തിന്മേലാണ് ഈ നികുതി ഈടാക്കുക. നടപ്പാക്കിയ വേളയില്‍ സര്‍ക്കാരിന് ഗുണം ചെയ്തെങ്കിലും പിന്നീട് കാര്യമില്ലാതായി എന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെ പ്രധാന എണ്ണ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി എന്നിവയ്ക്കെല്ലാമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം നേട്ടമാകുക. ഇത്തരം വന്‍കിട എണ്ണ കമ്പനികള്‍ക്ക് അപ്രതീക്ഷിതമായി ലഭിക്കുന്ന ലാഭത്തിന് നികുതി ഇനിയുണ്ടാകില്ല. ലാഭം ഇനി പൂര്‍ണമായും കമ്പനികള്‍ക്ക് തന്നെ ഉപയോഗിക്കാം.
പെട്രോള്‍, ഡീസല്‍ വില കുറയുമോ
വിന്ഡ്ഫാള് ടാക്സിന് പുറമെ, റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് (ആര്‍ഐസി) കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയിട്ടുണ്ട്. പെട്രോളും ഡീസലും കയറ്റുമതി ചെയ്യുന്ന വേളയില്‍ ഏര്‍പ്പെടുത്തിയിരുന്ന സെസ് ആണിത്. എണ്ണ കമ്പനികള്‍ക്ക് ആശ്വാസകരമാകുന്ന രണ്ട് തീരുമാനങ്ങളാണ് കേന്ദ്രം എടുത്തിരിക്കുന്നത് എന്ന് ചുരുക്കം. പക്ഷേ, ഇതിന്റെ ഗുണം പ്രത്യക്ഷത്തില്‍ ജനങ്ങള്‍ക്ക് ലഭിക്കണം എന്നില്ല. അതുകൊണ്ടുതന്നെ പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന് കരുതാന്‍ വയ്യ.
കൊവിഡ് കാലത്ത് ഗതാഗതം സ്തംഭിച്ച വേളയില്‍ ക്രൂഡ് ഓയില്‍ വില ആഗോള വിപണിയില്‍ വന്‍തോതില്‍ ഇടിഞ്ഞിരുന്നു. എന്നാല്‍ കൊവിഡ് നീങ്ങുകയും വിപണി സജീവമാകുകയും ചെയ്തതോടെ ക്രൂഡ് വില കുത്തനെ ഉയരാന്‍ തുടങ്ങി. ഇതോടെ എണ്ണ കമ്പനികള്‍ക്ക് അപ്രതീക്ഷിത ലാഭമാണ് ലഭിച്ചത്. ഇത് ലക്ഷ്യമിട്ടും വിപണിയിലെ സന്തുലിതത്വം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ് വിന്ഡ്ഫാള് ടാക്സ് ഏര്‍പ്പെടുത്തിയത്.
ഏര്‍പ്പെടുത്തിയ വേളയില്‍ തന്നെ ഇതിനെതിരെ കമ്പനികള്‍ രംഗത്തുവന്നിരുന്നു. ഓരോ രണ്ട് ആഴ്ചയിലും വിന്‍ഡ് ഫാള്‍ ടാക്സിന്റെ നിരക്ക് പുതുക്കുകയായിരുന്നു രീതി. ലാഭത്തെ സാരമായി ബാധിക്കുന്നതാണ് തീരുമാനം എന്നായിരുന്നു എണ്ണ കമ്പനികളുടെ വാദം. ഉല്‍പ്പാദന രംഗത്ത് തിരിച്ചടിക്ക് ഇടയാക്കുമെന്ന വിലയിരുത്തലുമുണ്ടായി. ഈ രണ്ട് കാര്യങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രധാനമായും പരിഗണിച്ചിരിക്കുന്നത്. മാത്രമല്ല, ആഗോള വിപണിയില്‍ ക്രൂഡ് വില ഉയര്‍ന്നതോടെ കാര്യമായ അളവില്‍ വിന്ഡ്ഫാള് ടാക്സ് വരുമാനം ലഭിക്കാതെയുമായി. നികുതി നീക്കിയതോടെ എണ്ണ കയറ്റുമതി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications