കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലിശ നിരക്കില്‍ മാറ്റം,പിപിഎഫ് പലിശ ആര്‍ബിഐ നിരക്കുമായി ബന്ധിപ്പിക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ചെറുകിട നിക്ഷേപങ്ങളുടെ പലിശ ആര്‍ബിഐ നിരക്കുമായി ബന്ധിപ്പിക്കാന്‍ തീരുമാനം. പിപിഎഫ്, പോസ്റ്റ് ഓഫീസ് നിക്ഷേപം എന്നിവ ഉള്‍പ്പടെയുള്ള ചെറുകിട നിക്ഷേപങ്ങളുടെ പലിശ ആര്‍ബിഐ നിരക്കുമായി ബന്ധപ്പെടുത്താനാണ് ആലോചന. ഇതോടെ പലിശ നിരക്കില്‍ കാര്യമായ കുറവ് വരുമെന്നാണ് പറയുന്നത്.

നിലവില്‍ സര്‍ക്കാര്‍ സെക്യൂരിറ്റി നിരക്കിനേക്കാള്‍ കൂടുതലായാണ് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് ഈടാക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ പലിശ നിരക്ക് പരിഷ്‌കരിക്കുന്ന രീതിയിലും മാറ്റം വരുമെന്നാണ് പറയുന്നത്.

provident-fund

ഒരു വര്‍ഷത്തില്‍ നിന്നു മാറി മൂന്ന് മാസത്തില്‍ ഒരിക്കലോ, ആറ് മാസത്തിലൊരിക്കലോ പലിശ നിശ്ചയിക്കുന്ന രീതിയായിരിക്കും നടപ്പാക്കുക.ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസാണ് പുതിയ മാറ്റങ്ങളെക്കുറിച്ച് സൂചന നല്‍കിയത്.

പിപിഎഫ്, സുകന്യ സമൃദ്ധി, കിസാന്‍ വികാസ്, പത്ര, സീനിയര്‍ സിറ്റിസണ്‍സ് സേവിങ് പദ്ധതി തുടങ്ങിയ ചെറുകിട നിക്ഷേപങ്ങളാണ് നിലവിലുള്ളത്. ഇവയ്ക്ക് മികച്ച പലിശ നിരക്കാണ് ഈടാക്കുന്നത്. പുതിയ രീതിവരുന്നതോടെ പലിശ നിരക്കില്‍ കാര്യമായ കുറവ് വന്നേക്കും

English summary
The government may link interest rate on public provident funds ( PPF) and post office deposits to bank deposit rates or RBI's repo rate and allow for quarterly or half-yearly reset in returns on small savings schemes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X