Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേ കണ്‍സെഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം!! പ്രഖ്യാപനം കേന്ദ്രബജറ്റില്‍

ദില്ലി: റെയില്‍വേ കണ്‍സഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. അര്‍ഹരായവര്‍ക്ക് ലഭിയ്‌ക്കേണ്ട ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് എളുപ്പത്തില്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ നീക്കം.

റെയില്‍വേ ബജറ്റ് പ്രത്യേകം അവതരിപ്പിക്കുന്ന 92 വര്‍ഷത്തെ കീഴ് വഴക്കം അവസാനിപ്പിച്ചതിന് ശേഷമുള്ള ആദ്യ കേന്ദ്രബജറ്റിലാണ് ആധാര്‍ കാര്‍ഡ് സംബന്ധിച്ച പ്രഖ്യാപനം വരിക. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് രജിസ്‌ട്രേഷനുള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുമെന്ന് നേരത്തെ തന്നെ ഐആര്‍സിടിസി വ്യക്തമാക്കിയിരുന്നു.

കണ്‍സഷന്‍ ടിക്കറ്റ്

കണ്‍സഷന്‍ ടിക്കറ്റ്

മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കായിക താരങ്ങള്‍, അര്‍ജുന ജേതാക്കള്‍ എന്നിങ്ങനെ അമ്പതോളം വിഭാഗത്തിലുള്ള യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ കണ്‍സെഷന്‍
ടിക്കറ്റുകള്‍ നല്‍കിവരുന്നുണ്ട്.

മുതിര്‍ന്ന പൗരന്മാര്‍ക്ക്

മുതിര്‍ന്ന പൗരന്മാര്‍ക്ക്

എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സെഷന് വേണ്ടിയായിരിക്കും ആദ്യ ഘട്ടത്തില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 1,600 കോടി രൂപയാണ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ടിക്കറ്റ് കണ്‍സെഷനായി റെയില്‍വേ ചെലവഴിച്ചത്.

ടിക്കറ്റ് റിസര്‍വേഷന്‍

ടിക്കറ്റ് റിസര്‍വേഷന്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന് കൗണ്ടറുകളിലും ഓണ്‍ലൈനിലും ടിക്കറ്റ് രജിസ്ട്രേഷനും ആധാര്‍ കാര്‍ഡോ യുണീക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡോ നിര്‍ബന്ധമാക്കുന്നതാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്ന പ്രഖ്യാപനം. പുതിയ നിര്‍ദേശം 2017 ഏപ്രില്‍ മാസത്തോടെ പ്രാബല്യത്തില്‍ വരുമെന്നും പ്രതീക്ഷിക്കുന്നു.

പദ്ധതിയ്ക്ക് പിന്നില്‍

പദ്ധതിയ്ക്ക് പിന്നില്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള ടിക്കറ്റ് റിസര്‍വേഷനും ടിക്കറ്റിലെ ഇളവും ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കത്തിന് പിന്നിലെ ലക്ഷ്യം. ടിക്കറ്റ് റിസര്‍വേഷനില്‍ ഇടനിലക്കാരുടെ പങ്ക് ഇല്ലാതാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.

ഐആര്‍സിടിസിയ്ക്ക് വിവരം നല്‍കണം

ഐആര്‍സിടിസിയ്ക്ക് വിവരം നല്‍കണം

മുതിര്‍ന്ന പൗരന്മാരോട് അവരുടെ ആധാര്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ ഐആര്‍സിടിസി വെബ്ബ്സൈറ്റ് വഴി ഓണ്‍ലൈനായി അറിയിക്കാന്‍ നോട്ടീസ് നല്‍കും. വെബ്ബ്സൈറ്റിന് പുറമേ ഡിസംബര്‍ മുതല്‍ റിസര്‍വേഷന്‍ ഓഫീസുകള്‍ വഴിയും ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കാന്‍ കഴിയും.

ആദ്യഘട്ടത്തില്‍ നിര്‍ബന്ധമല്ല

ആദ്യഘട്ടത്തില്‍ നിര്‍ബന്ധമല്ല

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഘട്ടത്തില്‍ ആധാര്‍ കാര്‍ഡ് വേരിഫിക്കേഷന്‍ ഓപ്ഷണലാണ്. ഈ ഘട്ടത്തില്‍ മുഴുവന്‍ തുകയും നല്‍കിയാല്‍ മാത്രമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റെടുക്കാന്‍ സാധിക്കുകയുള്ളൂ. റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റിനും നിലവില്‍ ഇളവുകള്‍ ലഭിക്കില്ല

വ്യാജന്മാര്‍ കുടുങ്ങും

വ്യാജന്മാര്‍ കുടുങ്ങും

മുതിര്‍ന്നവര്‍ക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ദുരുപയോഗവും ആള്‍മാറാട്ടവും തടയുകയാണ് റിസര്‍വേഷന്‍ സംവിധാനത്തെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം. വ്യാജപ്പേരുകളില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യുന്ന ഏജന്റുമാരുടെ ഇടപെടലും ഇതോടെ ഇല്ലാതാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+