ജിഎസ്ടി സമ്മേളനത്തിന് പാർലമെന്‍റിൽ മെഗാ റിഹേഴ്സല്‍,കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥരുമെത്തും!!
ജൂൺ 28ന് രാത്രി പത്ത് മണിയ്ക്ക് പാര്‍ലമെന്‍ററി കാര്യമന്ത്രി അനന്ത് കുമാറിന്‍റെ നേതൃത്വത്തിലായിരിക്കും പരിശീലനം
ദില്ലി: ജൂണ്‍ 30ന് അർദ്ധരാത്രി നടക്കാനിരിക്കുന്ന പ്രത്യേക ജിഎസ്ടി സമ്മേളനത്തിന് റിഹേഴ്സൽ ഒരുങ്ങുന്നു. ജൂൺ 28ന് രാത്രി പത്ത് മണിയ്ക്ക് പാര്‍ലമെന്‍ററി കാര്യമന്ത്രി അനന്ത് കുമാര്‍ കേന്ദ്രമന്ത്രിമാരായ മുക്താർ അബ്ബാസ് നഖ് വി, എസ് എസ് അലുവാലിയ. സെക്രട്ടറി രാജീവ് യാദവ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും റിഹേഴ്സൽ. സെൻട്രൽ ഹാളിൽ ജൂൺ 30ന് അർദ്ധരാത്രി നടക്കുന്ന പ്രത്യേക സമ്മേളനത്തിലായിരിക്കും രാജ്യത്ത് സുപ്രധാന മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുന്ന ജിഎസ്ടി പ്രാബല്യത്തിൽ വരുന്നത്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ ഓഫീസർമാരും റിഹേഴ്സലിന്‍റെ ഭാഗമാകും.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമായ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നത് പ്രത്യേക പാര്‍ലമെന്‍റ് സെഷനില്‍ വച്ചായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് വ്യക്തമാക്കിയത്. ജൂണ്‍ 30 ന് പാര്‍ലമെന്‍റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോ. മന്‍മോഹന്‍ സിംഗ്, എച്ച് എസ് ദേവ ഗൗഡ എന്നിവരും സംബന്ധിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പ്രഭാഷണത്തോടെയായിരിക്കും ചടങ്ങ്. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരെയും ജിഎസ്ടിയുടെ ആരംഭം കുറിക്കുന്നതിനായി ക്ഷണിച്ചിട്ടുണ്ട്.

ജൂലൈ ഒന്നിന് ഇന്ത്യയില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ രണ്ട് ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 5,12, 18,28 എന്നിങ്ങനെ നാല് സ്ലാബുകളിലായാണ് നികുതി നിശ്ചയിച്ചിട്ടുള്ളത്. ജിഎസ്ടി ആരംഭിക്കുന്നതില്‍ നിന്ന് ആര്‍ക്കും ഇളവ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ അരുണ്‍ ജെയ്റ്റ്ലി 6.5 സ്ഥാപനങ്ങള്‍ ഇതിനകം തന്നെ ജിഎസ്ടിയ്ക്ക് കീഴില്‍ വന്നുവെന്നും കൂടുതല്‍ കമ്പനികള്‍ ഉടന്‍തന്നെ ജിഎസ്ടിയ്ക്ക് കീഴിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ജിഎസ്ടി നടപ്പിലാക്കുന്നതില്‍ രാജ്യത്തെ 30 സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും തടസ്സങ്ങളെല്ലാം നീക്കിയാണ് 1.3 ബില്യണ്‍ ജനങ്ങളുള്ള സാമ്പത്തിക വ്യവസ്ഥയെ ഒറ്റ വിപണിയാക്കി മാറ്റാനൊരുങ്ങുന്നത്. സാമ്പത്തിക രംഗത്ത് വളര്‍ച്ചയുണ്ടാകുമെന്നും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതിയില്‍ വര്‍ധനവുണ്ടാകുമെന്നും സര്‍ക്കാര്‍
2011ൽ പ്രണാബ് മുഖർജി യുപിഎ സർക്കാര്‍ അധികാരത്തിലിരിക്കെ ധനകാര്യമന്ത്രി പദം അലങ്കരിക്കുമ്പോഴാണ് ജിഎസ്ടിയിൽ ആദ്യത്തെ ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നത്. എന്നാൽ ജിഎസ്ടിയുടെ മുഴുവന്‍ ക്രെഡിറ്റും നരേന്ദ്രമോദി സര്‍ക്കാര്‍ എടുക്കുന്നുവെന്നും ജിഎസ്ടി എന്ന ആശയം യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് ഉടലെടുക്കുന്നതെന്ന വാദം ഉന്നയിക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ജിഎസ്ടി സമ്മേളനം ബഹിഷ്കരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications