ജിഎസ്ടി: ധനകാര്യമന്ത്രാലയം ഒരുക്കിയത് യുദ്ധസമാനമായ മുറി!!!
സംശയനിവാരണത്തിന് പ്രത്യേക ദ്രുതകര്‍മ്മസേന
ദില്ലി: രാജ്യം കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കാരത്തിന് ഒരു ദിവസം മാത്രം അവശേഷിക്കേ ഇതിനായി യുദ്ധസമാനമായ മുറിയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. വിദഗ്ദ്ധരായ എഞ്ചിനീര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കുന്ന ഈ ജിഎസ്ടി റൂമിനെ ഒരു ചെറു യുദ്ധമുറി എന്നു തന്നെ വിശേഷിപ്പിക്കാം. എല്ലാ മന്ത്രാലയങ്ങളും പ്രത്യേക ജിഎസ്ടി സെല്ലും രൂപീകരിച്ചിട്ടുണ്ട്.
ജിഎസ്ടി പ്രാബല്യത്തില്‍ വരുമ്പോള്‍ ഉണ്ടായേക്കാനിടയുള്ള സംശയങ്ങളും ആശയക്കുഴപ്പങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി മുറി തയ്യാറാക്കിയത്. ഇതിനായ പ്രത്യേത ദ്രുതകര്‍മ്മസേനയെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് മുറി പ്രവര്‍ത്തിക്കുന്നത്. രാവിലെ എട്ടു മണി മുതല്‍ രാത്രി 10 മണിവരെ ഈ ജിഎസ്ടി മുറി തുറന്നു പ്രവര്‍ത്തിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നത് പ്രത്യേക പാര്‍ലമെന്റ് സെഷനില്‍ വച്ചായിരിക്കും.ജൂണ്‍ 30 ന് പാര്‍ലമെന്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോ. മന്‍മോഹന്‍ സിംഗ്, എച്ച് എസ് ദേവ ഗൗഡ എന്നിവരും സംബന്ധിക്കും. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരെയും ജിഎസ്ടിയുടെ ആരംഭം കുറിക്കുന്നതിനായി ക്ഷണിച്ചിട്ടുണ്ട്.


Click it and Unblock the Notifications