കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റവർഷത്തിൽ കൂടിയത് 150 മുതൽ 200 രൂപ വരെ! മദ്യവില കുറയ്ക്കാൻ ഇപ്പോൾ നീക്കം... 100 രൂപ വരെ കുറഞ്ഞേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ ഒറ്റ വർഷത്തിനുള്ളിൽ മദ്യവിലയിൽ ഉണ്ടായ വർദ്ധന ഞെട്ടിപ്പിക്കുന്നതാണ്. 150 രൂപ മുതൽ 200 രൂപ വരെയാണ് കൂടിയത് എന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിൽ ഫെബ്രുവരി ഒന്നിന് ഉണ്ടായ വില വർദ്ധന കൂടി പരിഗണിച്ചാണ് ഈ കണക്ക്.

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതല്‍ നിലവില്‍ വരും; പുതിയ വില വിവരങ്ങള്‍ ഇങ്ങനെസംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതല്‍ നിലവില്‍ വരും; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

ഇരിഞ്ഞാലക്കുടയിലും പിസി ജോര്‍ജ്ജിന്റെ നിര്‍ണായക നീക്കം; സെബാസ്റ്റ്യന്‍ ജോസഫോ സുബീഷ് ശങ്കറോ...ഇരിഞ്ഞാലക്കുടയിലും പിസി ജോര്‍ജ്ജിന്റെ നിര്‍ണായക നീക്കം; സെബാസ്റ്റ്യന്‍ ജോസഫോ സുബീഷ് ശങ്കറോ...

മദ്യവില കുറയ്ക്കാനുള്ള ശ്രമം നടത്തുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ തന്നെ മുന്പ് പറഞ്ഞിരുന്നു. അത് യാഥാർത്ഥ്യമാക്കാനുള്ള നീക്കത്തിലാണ് എക്സൈസ് വകുപ്പ്. ധനവകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ മദ്യവില കുറയും എന്നാണ് റിപ്പോർട്ട്.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

എതിർപ്പില്ലാത്ത വർദ്ധന, പക്ഷേ ഇത്തവണ...

എതിർപ്പില്ലാത്ത വർദ്ധന, പക്ഷേ ഇത്തവണ...

സംസ്ഥാനത്തെ മദ്യവില എത്ര വില കൂട്ടിയാലും സമരമോ പ്രതിഷേധമോ ഒന്നും ഉണ്ടാകാറില്ല. പ്രതിപക്ഷമോ രാഷ്ട്രീയ പാര്‍ട്ടികളോ അതൊരു വിഷയമായി ഉന്നയിക്കാറും ഇല്ല.അതുകൊണ്ട് തന്നെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍, ഏറ്റവും അധികം ആശ്രയിക്കുന്നതും മദ്യവരുമാനത്തെ തന്നെയാണ്. എന്നാൽ ഇത്തവണ ഇതിൽ ചെറിയൊരു വ്യത്യാസം ഉണ്ടായിരുന്നു. മദ്യവില കൂട്ടിയതിന് പിന്നിൽ അഴിമതിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് തന്നെയാണ് രംഗത്ത് വന്നത്.

രണ്ട് തവണ കൂട്ടി

രണ്ട് തവണ കൂട്ടി

ഒരു സാന്പത്തിക വർഷത്തിനിടെ രണ്ട് തവണയാണ് കേരളത്തിൽ മദ്യവില കൂട്ടിയത്. ആദ്യം കൊവിഡ് സൃഷ്ടിക്കുന്ന സാന്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി വർദ്ധിപ്പിച്ചു. ഒടുവിൽ മദ്യനിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ചൂണ്ടിക്കാണിച്ച് മദ്യനിർമാതാക്കൾക്ക് വേണ്ടി ഫെബ്രുവരി 1 നും വില വർദ്ധിപ്പിച്ചു.

ശതമാനക്കണക്കിൽ ഞെട്ടും

ശതമാനക്കണക്കിൽ ഞെട്ടും

കേരളത്തിലാണ് രാജ്യത്ത് എറ്റവും അധികം മദ്യത്തിന് നികുതി ഏർപ്പെടുത്തുന്നത്. നേരത്തേ ഇത് 212 ശതമാനം ആയിരുന്നു. കൊവിഡ് പ്രതിസന്ധി മറികടക്കാനായി 35 ശതമാനം കൂടി കൂട്ടി അത് 247 ശതമാനമാക്കി. ലോക്ക് ഡൌണിന് ശേഷം ആയിരുന്നു കേരളത്തിൽ മദ്യവില വർദ്ധിപ്പിച്ചത്.

ഒരു ബോട്ടിൽ മദ്യം

ഒരു ബോട്ടിൽ മദ്യം

ഒരു ബോട്ടിൽ മദ്യത്തിന് 100 രൂപയാണ് യഥാർത്ഥ വില എന്ന് കരുതുക. കേരളത്തിൽ അതിന്റെ വില എത്രയാകും എന്നൊന്ന് ആലോചിത്ത് നോക്കൂ. അടിസ്ഥാന വിലയുടെ കൂടെ 247 ശതമാനം നികുതി കൂടി ആകുന്പോൾ വില 347 രൂപയെങ്കിലും ആകും! എന്നിരിന്നാലും മദ്യ ഉപഭോഗത്തിന്റെ കാര്യത്തിൽ മലയാളികൾ മറ്റ് സംസ്ഥാനങ്ങളേക്കാൾ തീരെ പിറകിലല്ല.

വില എങ്ങനെ കുറയ്ക്കും?

വില എങ്ങനെ കുറയ്ക്കും?

കഴിഞ്ഞ മാസം മദ്യവില വര്‍ദ്ധിപ്പിക്കുമ്പോള്‍ തന്നെ, വില കുറയ്ക്കാനുള്ള സാധ്യതകള്‍ ആരായുമെന്ന ഉറപ്പ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ മുന്നോട്ട് വച്ചിരുന്നു. മെയ് മാസത്തിൽ ഏർപ്പെടുത്തിയ 35 ശതമാനം അധിക നികുതി പിൻവലിക്കുന്നത് തന്നെ ആയിരുന്നു അദ്ദേഹം മുന്നോട്ട് വച്ച സാധ്യത. അത് തന്നെയാണ് ഇപ്പോൾ എക്സൈസ് വകുപ്പും ആലോചിക്കുന്നത്.

വോട്ടിന് മുന്പേ

വോട്ടിന് മുന്പേ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സോളാർ കേസും യുഡിഎഫ് സർക്കാരിന്റെ അഴിമതിയും ഒന്നും ആയിരുന്നില്ല യഥാർത്ഥത്തിൽ പ്രതിഫലിച്ചത് എന്നൊരു നിഗമനം ഉണ്ട്. യുഡിഎഫ് സർക്കാരിന്റെ മദ്യനയം ആയിരുന്നു എന്നാണ് ആ വിലയിരുത്തൽ. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുന്പ് വില കുറയ്ക്കുക എന്ന നിലപാട് തന്നെയാണ് സർക്കാരിനുള്ളത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വരുന്നതിന് മുന്പ് വില കുറക്കാനാണ് നീക്കം.

ധനവകുപ്പ് കനിയണം

ധനവകുപ്പ് കനിയണം

മെയ് മാസത്തിൽ വർദ്ധിപ്പിച്ച അധിക നികുതി പിൻവലിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നൽകിയിരിക്കുകയാണ് എക്സൈസ് വകുപ്പ്. ഇതിൽ ധനവകുപ്പ് അനുകൂല നിലപാടെടുത്താൽ അധികം വൈകാതെ തന്നെ കേരളത്തിൽ മദ്യവില കുറയും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്പേ ഇത് സാധ്യമാക്കാനാണ് ശ്രമം.

 100 രൂപയോളം

100 രൂപയോളം

ഒരു വർഷം കൊണ്ട് 150 രൂപ മുതൽ 200 രൂപ വരെയാണ് മദ്യവില കൂടിയത് എന്ന് നേരത്തേ പറഞ്ഞല്ലോ. മെയ് മാസത്തിൽ ഏർപ്പെടുത്തിയ അധിക നികുതി കുറച്ചാൽ തന്നെ നൂറ് രൂപയോളം വില കുറഞ്ഞേക്കും എന്നാണ് സൂചന. എന്തായാലും ധനവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാകൂ.

മണിക്കുട്ടനെ ചിരിപ്പിക്കാൻ ഋതുമന്ത്ര 'ഓവറാക്കി'യോ? കൊഞ്ചിക്കുഴഞ്ഞിട്ടും പതറാതെ 'യുവരാജൻ' മണിക്കുട്ടൻ!!!മണിക്കുട്ടനെ ചിരിപ്പിക്കാൻ ഋതുമന്ത്ര 'ഓവറാക്കി'യോ? കൊഞ്ചിക്കുഴഞ്ഞിട്ടും പതറാതെ 'യുവരാജൻ' മണിക്കുട്ടൻ!!!

നോബിയുടെ പിറന്നാളാഘോഷത്തിനിടയില്‍ സംഘട്ടനം!!! ബിഗ് ബോസ് സീസണ്‍ 3-ല്‍ നാടകീയ രംഗങ്ങള്‍നോബിയുടെ പിറന്നാളാഘോഷത്തിനിടയില്‍ സംഘട്ടനം!!! ബിഗ് ബോസ് സീസണ്‍ 3-ല്‍ നാടകീയ രംഗങ്ങള്‍

നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Chandy oommen criticize pinarayi vijayan

English summary
Kerala Government to cut down liquor price by reducing the increased tax in May 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X