കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപര്‍ക്ക് ആശ്വാസമേകി എക്‌സൈസ് മന്ത്രി! വില കുറയ്ക്കുന്നത് പരിഗണനയില്‍... എങ്ങനെ?

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വീണ്ടും കൂട്ടി എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ പുറത്ത് വന്നത്. കൊവിഡ് കാലം തുടങ്ങിയതിന് ശേഷം ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ മദ്യവില കൂട്ടിയത്.

കൊവിഡ് വാക്‌സിനും മദ്യവും തമ്മില്‍ എന്ത്? വാക്‌സിന്‍ എടുത്താല്‍ മദ്യപിക്കാമോ... ആ സംശയത്തിന് ഉത്തരംകൊവിഡ് വാക്‌സിനും മദ്യവും തമ്മില്‍ എന്ത്? വാക്‌സിന്‍ എടുത്താല്‍ മദ്യപിക്കാമോ... ആ സംശയത്തിന് ഉത്തരം

 മദ്യപാനികള്‍ക്ക് കനത്ത തിരിച്ചടി; വില വർദ്ധനയിൽ തീരുമാനമായി, പുതുക്കിയ വില ഫെബ്രുവരി ഒന്ന് മുതല്‍ മദ്യപാനികള്‍ക്ക് കനത്ത തിരിച്ചടി; വില വർദ്ധനയിൽ തീരുമാനമായി, പുതുക്കിയ വില ഫെബ്രുവരി ഒന്ന് മുതല്‍

എന്നാല്‍ മദ്യപര്‍ക്ക് ആശ്വാസമേകുന്നതാണ് ഇപ്പോള്‍ എക്‌സൈസ് മന്ത്രി നടത്തിയ പ്രതികരണം. മദ്യവില കുറയ്ക്കുന്നത് പരിഗണനയില്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. അത് എങ്ങനെ സാധ്യമാകുമെന്നതിന്റെ സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്. പരിശോധിക്കാം...

പുതുക്കിയ വില

പുതുക്കിയ വില

മദ്യത്തിന്റെ പുതുക്കിയ വില ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും എന്നാണ് അറിയിച്ചിട്ടുള്ളത്. വിലയില്‍ എണ്‍പത് രൂപ മുതല്‍ 150 രൂപ വരെ വര്‍ദ്ധനയുണ്ടാകും എന്നാണ് ബീവറേജസ് കോര്‍പ്പറേഷന്‍ പറയുന്നത്. ബിയറിനും വൈനിനും വില കൂടില്ലെന്നും അറിയിച്ചിട്ടുണ്ട്.

മദ്യക്കമ്പനികളുടെ ആവശ്യം

മദ്യക്കമ്പനികളുടെ ആവശ്യം

ബീവറേജസ് കോര്‍പ്പറേഷന് മദ്യം നല്‍കുന്ന മദ്യക്കമ്പനികളുടെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്തവണത്തെ വില വര്‍ദ്ധന. അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ദ്ധന വേണം എന്നതായിരുന്നു ബീവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് മദ്യവില വര്‍ദ്ധിപ്പിച്ചതും.

ചെന്നിത്തലയും രംഗത്തെത്തി

ചെന്നിത്തലയും രംഗത്തെത്തി

ഇതിനിടെ മദ്യവില വര്‍ദ്ധിപ്പിച്ചതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. മദ്യവില വര്‍ദ്ധിപ്പിച്ചതില്‍ അഴിമതിയുണ്ട് എന്നായിരുന്നു രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. ഡിസ്റ്റലി ഉടമകളുമായി സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അനാവശ്യ വര്‍ദ്ധനയെന്ന്

അനാവശ്യ വര്‍ദ്ധനയെന്ന്

യുഡിഎഫ് സര്‍ക്കാര്‍ മദ്യവിലയില്‍ ചെറിയ വര്‍ദ്ധന വരുത്തിയപ്പോള്‍ അതിനെ അന്ന് ഇടതുപക്ഷം വിമര്‍ശിച്ചിരുന്നു എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മദ്യനിര്‍മാണത്തിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില 2017 ല്‍ 53 രൂപയായിരുന്നത് ഇപ്പോള്‍ 58 രൂപയായി വര്‍ദ്ധിച്ചിട്ടേ ഉള്ളു എന്നും അദ്ദേഹം പറഞ്ഞു.

വിലകുറയ്ക്കാന്‍ നീക്കം

വിലകുറയ്ക്കാന്‍ നീക്കം

എന്തായാലും മദ്യത്തിന്റെ വില കുറയ്ക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍ ആണ് എന്നാണ് ഇപ്പോള്‍ എക്‌സൈസ് മന്ത്രി അറിയിച്ചിരിക്കുന്നത്. നികുതി ഇളവിലൂടെ വില കുറയ്ക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

അത് തന്നെ വഴി

അത് തന്നെ വഴി

രാജ്യത്ത് മദ്യത്തിന് ഏറ്റവും അധികം നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് നികുതി കുറച്ചാല്‍ തന്നെ കേരളത്തില്‍ മദ്യവില കുറയ്ക്കാന്ഡ സാധിക്കും. ഇക്കാര്യം തന്നെ ആയിരിക്കും സര്‍ക്കാര്‍ നടപ്പിലാക്കുക എന്നാണ് കരുതുന്നത്.

 ആരോപണം തള്ളി

ആരോപണം തള്ളി

രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണം മന്ത്രി ടിപി രാമകൃഷ്ണന്‍ തള്ളിക്കളഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനയാണ് വില കൂട്ടാനുള്ള കാരണം എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മദ്യ വിതരണ കമ്പനികളും ഇക്കാര്യം തന്നെ ആയിരുന്നു ചൂണ്ടിക്കാണിച്ചിരുന്നത്.

അധിക സെസ്

അധിക സെസ്

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണിന് മുമ്പേ കേരളത്തില്‍ മദ്യവില്‍പന നിരോധിച്ചിരുന്നു. പിന്നീട് മെയ് മാസത്തില്‍ വില്‍പന പുനരാരംഭിച്ചപ്പോള്‍ മദ്യത്തിന് അധിക സെസ് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വില കൂടിയ മദ്യങ്ങള്‍ക്ക് 35 ശതമാനം വരെ അധിക സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ വില കുറഞ്ഞ മദ്യങ്ങള്‍ക്ക് പത്ത് മുതല്‍ 15 ശതമാനം വരേയും ആയിരുന്നു സെസ്.

ബാറിലെത്തുമ്പോൾ

ബാറിലെത്തുമ്പോൾ

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാറുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട് ഇപ്പോൾ. ബീവറേജസ് കോർപ്പറേഷനിൽ നിന്ന് വാങ്ങുന്നത് പോലെ അല്ല ബാറിലെ മദ്യ വില. മൂന്നിരട്ടിയോളം കൂടും. ബീവറേജസ് ഔട്ട് ലെറ്റുകൾ വഴിയുള്ള മദ്യത്തിന്റെ വില കൂട്ടുന്പോൾ ബാറിലെ വിലയിലും വലിയ വർദ്ധനയുണ്ടാകും.

മദ്യവില വര്‍ദ്ധന: ഡിസ്റ്റിലറി ഉടമകളുമായുള്ള പിണറായി സര്‍ക്കാരിന്റെ ഒത്തുകളിയാണെന്ന് രമേശ് ചെന്നിത്തലമദ്യവില വര്‍ദ്ധന: ഡിസ്റ്റിലറി ഉടമകളുമായുള്ള പിണറായി സര്‍ക്കാരിന്റെ ഒത്തുകളിയാണെന്ന് രമേശ് ചെന്നിത്തല

English summary
Government will consider reducing liquor price, says Excise Minister TP Ramakrishnan. . How it will be possible?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X