കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് ബാങ്കിംഗില്‍ പിടിമുറുക്കി കേന്ദ്രം;മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളിലും ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനം ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. മാര്‍ച്ച് 31നുള്ളില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് പൂര്‍ത്തിയാക്കണമെന്നും അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ സര്‍ക്കാര്‍ പറയുന്നു. നോട്ട് നിരോധനത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കിവരുന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ എളുപ്പത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ബാങ്കിംഗ് ആക്ടിവേറ്റ് ചെയ്യാനും ബാങ്കുകള്‍ക്ക് നിര്‍ദേശമുണ്ട്.

എല്ലാ ബാങ്കുകള്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉടന്‍ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കുന്നതോടെ രാജ്യത്ത് വളര്‍ന്നുവരുന്ന ഡിജിറ്റല്‍ ബാങ്കിംഗിലേയ്ക്ക് കൂടുതല്‍ ഇടപാടുകാരെ കൊണ്ടുവരാന്‍ കഴിയുമെന്ന് കരുതുന്നതായി കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ യുപിഐ അല്ലെങ്കില്‍ ഭീം ആപ്പ് പണമിടപാടുകള്‍ക്കായി ഉപയോഗിക്കുന്നവര്‍ക്ക് സ്വാഭാവികമായി മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ ആക്ടിവേറ്റ് ആകുമെന്ന് ഐടി സെക്രട്ടറി അരുണ സുന്ദര്‍രാജന്‍ വ്യക്തമാക്കി.

mobile-banking

രാജ്യത്തെ ഏകദേശം 35 ശതമാനത്തോളം ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും ഈ പ്രശ്‌നം പരിഹരിക്കുന്നതിനും കേന്ദ്രം പ്രാധാന്യം നല്‍കുന്നു. ഇതുമൂലം ബാങ്കുകളുടെ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ സാധ്യമാകാതെ വരുന്നതായും ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് ഡിജിറ്റല്‍ ഇടപാടുകള്‍ ലഘൂകരിക്കുന്നതിന് സഹായിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറയുന്നു.

English summary
In a move to promote digital transactions post-demonetisation, the government on Wednesday said it has asked banks to provide mobile banking facility to all customers by the end of the current fiscal on 31 March.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X