ഒടുവില്‍ മോദി ഇടപെട്ടു... പെട്രോളിനും ഡീസലിനും വില കുറച്ചു; ഇനി ചെക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക്
Recommended Video

ദില്ലി: ആഴ്ചകളായി കൂടിക്കൊണ്ടിരുന്ന ഇന്ധന വില കുറയുന്നു. ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. ഇന്ധന വില ലിറ്ററിന് രണ്ടര രൂപ വീതം കുറയ്ക്കാന്‍ ആണ് തീരുമാനം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് തീരുമാനം അറിയിച്ചത്.
എക്‌സൈസ് തീരുവ ഒന്നര രൂപ വീതം കുറയ്ക്കും എന്നാണ് ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. എണ്ണക്കമ്പനികള്‍ ഒരു രൂപ വീതവും കുറയ്ക്കും.

സംസ്ഥാന സര്‍ക്കാരുകളും നികുതി കുറയ്ക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. രണ്ടര രൂപ വീതം നികുതിയില്‍ കുറവ് വരുത്തണം എന്നാണ് അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടിട്ടുള്ളത്.
ഒരു മാസത്തിനിടെ അഞ്ച് രൂപയോളം ആണ് പെട്രോളിനും ഡീസലിനും വില കൂടിയത്. ചരിത്രത്തില്‍ ആദ്യമായി ഡീസല്‍ വില എണ്‍പത് കവിഞ്ഞിരുന്നു. പെട്രോള്‍ വില മുംബൈ അടക്കമുള്ള സ്ഥലങ്ങളില്‍ 90 രൂപയും കടന്നിരുന്നു.
എക്‌സൈസ് തീരുവ കുറയ്ക്കുന്നതോടെ പതിനായിരത്തി അഞ്ഞൂറ് കോടി രൂപയുടെ നികുതി നഷ്ടമാണ് കേന്ദ്ര സര്‍ക്കാരിന് ഈ വര്‍ഷം ഉണ്ടാവുക എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.












Click it and Unblock the Notifications