കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ മോദി ഇടപെട്ടു... പെട്രോളിനും ഡീസലിനും വില കുറച്ചു; ഇനി ചെക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
എണ്ണക്കമ്പനികള്‍ ഒരു രൂപ കുറയ്ക്കും | Oneindia Malayalam

ദില്ലി: ആഴ്ചകളായി കൂടിക്കൊണ്ടിരുന്ന ഇന്ധന വില കുറയുന്നു. ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. ഇന്ധന വില ലിറ്ററിന് രണ്ടര രൂപ വീതം കുറയ്ക്കാന്‍ ആണ് തീരുമാനം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് തീരുമാനം അറിയിച്ചത്.

കേരളത്തില്‍ ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍: ഡീസൽ വില 80ലെത്തികേരളത്തില്‍ ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍: ഡീസൽ വില 80ലെത്തി

എക്‌സൈസ് തീരുവ ഒന്നര രൂപ വീതം കുറയ്ക്കും എന്നാണ് ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. എണ്ണക്കമ്പനികള്‍ ഒരു രൂപ വീതവും കുറയ്ക്കും.

Fuel Price

സംസ്ഥാന സര്‍ക്കാരുകളും നികുതി കുറയ്ക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. രണ്ടര രൂപ വീതം നികുതിയില്‍ കുറവ് വരുത്തണം എന്നാണ് അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടിട്ടുള്ളത്.

എണ്ണവില കുറയ്ക്കാന്‍ ഇന്ത്യ കൈവിട്ട കളിക്ക്!! പാളിയാല്‍ രാജ്യം പ്രതിസന്ധിയില്‍, മോദി അനുമതി നല്‍കിഎണ്ണവില കുറയ്ക്കാന്‍ ഇന്ത്യ കൈവിട്ട കളിക്ക്!! പാളിയാല്‍ രാജ്യം പ്രതിസന്ധിയില്‍, മോദി അനുമതി നല്‍കി

ഒരു മാസത്തിനിടെ അഞ്ച് രൂപയോളം ആണ് പെട്രോളിനും ഡീസലിനും വില കൂടിയത്. ചരിത്രത്തില്‍ ആദ്യമായി ഡീസല്‍ വില എണ്‍പത് കവിഞ്ഞിരുന്നു. പെട്രോള്‍ വില മുംബൈ അടക്കമുള്ള സ്ഥലങ്ങളില്‍ 90 രൂപയും കടന്നിരുന്നു.

എക്‌സൈസ് തീരുവ കുറയ്ക്കുന്നതോടെ പതിനായിരത്തി അഞ്ഞൂറ് കോടി രൂപയുടെ നികുതി നഷ്ടമാണ് കേന്ദ്ര സര്‍ക്കാരിന് ഈ വര്‍ഷം ഉണ്ടാവുക എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

English summary
Govt cuts petrol, diesel prices by Rs 2.50 with immediate effect
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X