റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം നാളെ, പലിശനിരക്ക് കുറയുമോ..?
ദില്ലി: റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം ബുധനാഴ്ച പ്രഖ്യാപിക്കും. റിപ്പോ നിരക്ക് നിലവിലുള്ള ആറ് ശതമാനത്തില്‍ നിന്നും 5.7 ശതമാനത്തില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അടിസ്ഥാന പലിശ നിരക്കുകളായ റിപ്പോ, റിവേഴ്സ് റിപ്പോ എന്നീ നിരക്കുകളില്‍ മാറ്റം വരുത്താതെയുള്ള വായ്പാ നയമായിരിക്കും റിസര്‍വ് ബാങ്ക് ഇത്തവണ പ്രഖ്യാപിക്കുകയെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
ഇപ്പോള്‍ ആറ് ശതമാനമാണ് റിപ്പോ നിരക്ക്. സ്റ്റാറ്റ്സ് കോ നിലനിര്‍ത്തുമെന്നും നിരക്കുകളിലെ ഇളവ് ഡിസംബറിലായിരിക്കും പ്രഖ്യാപിക്കുകയെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

സ്വാധീനിക്കുന്ന ഘടകങ്ങള്‍....
പണപ്പെരുപ്പം ഉയര്‍ന്നതു മൂലം റിസര്‍വ് ബാങ്ക് സ്റ്റാറ്റസ് കോ നിലനിര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡിജിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞതും ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചതും ഇന്ധനവിലയിലെ വര്‍ധനവും ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങളുമെല്ലാം പുതിയ വായ്പാ നയത്തെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.

ഇതിനു മുന്‍പ്
ഇതിനു മുന്‍പ് ആഗസ്റ്റ് 2 നാണ് റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 6.25ല്‍ നിന്ന് ആറ് ശതമാനമാക്കി കുറയ്ക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എത്തിനില്‍ക്കുന്നത്.

എന്തിന്..?
ബാങ്കുകള്‍ വായ്പയായി പണം നല്കി സമ്പദ്വ്യവസ്ഥയില് പണപ്രവാഹം ഉണ്ടാകുന്നതിനെ നിയന്ത്രിക്കാന്‍ റിസര്‍വ്വ് ബാങ്ക് ചില നടപടികള്‍ എടുക്കാറുണ്ട്. റിപ്പോ, റിവേഴ്സ് റിപ്പോ, സിആര്‍ആര്‍(ക്യാഷ് റിസര്‍വ്വ് റേഷിയോ), റേഷിയോ എസ്എല്‍ആര്‍ തുടങ്ങിയവയാണ് അത്.

റിപ്പോ നിരക്ക്
വായ്പാ ഡിമാന്റ് കൂടുമ്പോള്‍ കയ്യില്‍ പണം ഇല്ലെങ്കില്‍ റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് കടം കൊടുക്കും. അതിനുള്ള പലിശ നിരക്കാണ് റിപ്പോ. റിപ്പോ നിരക്ക് കൂടി എന്നാല്‍ അതിനര്‍ത്ഥം സമ്പദ്വ്യവസ്ഥയിലേക്ക് പണം ഒഴുക്കാന്‍ റിസര്‍വ്വ് ബാങ്ക് ആഗ്രഹിക്കുന്നില്ല
എന്നാണ്.

റിവേഴ്സ് റിപ്പോ
വായ്പ നല്കാന് അവസരമില്ലാതെ പണം ബാങ്കുകളുടെ കയ്യില്‍ കുമിഞ്ഞ് കൂടിയാല്‍ ആര്‍ബിഐ അത് നിക്ഷേപമായി സ്വീകരിക്കും. അതിന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.

സിആര്‍ആര്‍
നൂറ് രൂപ നിക്ഷേപമായി കിട്ടിയാല്‍ മറ്റൊരാള്‍ക്ക് ആ നൂറ് രൂപ മുഴുവനായും വായ്പ നല്കാന് ഉപയോഗിക്കാന്‍ ബാങ്കുകള്‍ക്ക് പറ്റില്ല. നൂറ് രൂപയില്‍ നിന്ന് ആറ് രുപ ആര്‍ബിഐയുടെ കറന്റ് അക്കൗണ്ടില്‍ ഇടണം, അതായത് നിക്ഷേപത്തിന്റെ 6 ശതമാനം. ഇതാണ് സിആര്‍ആര്‍. ഇതിന് പലിശ കിട്ടില്ല.

എസ്എല്‍ആര്‍
ഒരാളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ 24 ശതമാനം ഗവണ്മെന്റ് സെക്യൂരിറ്റീസില്‍ ബാങ്കുകള്‍ നിക്ഷേപിച്ചിരിക്കണം. ഇതിന് പലിശ കിട്ടും. ഈ ശതമാനമാണ് സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷിയോ(എസ്എല്‍ആര്‍).
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications