കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം നാളെ, പലിശനിരക്ക് കുറയുമോ..?

  • By Anoopa
Google Oneindia Malayalam News

ദില്ലി: റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം ബുധനാഴ്ച പ്രഖ്യാപിക്കും. റിപ്പോ നിരക്ക് നിലവിലുള്ള ആറ് ശതമാനത്തില്‍ നിന്നും 5.7 ശതമാനത്തില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അടിസ്ഥാന പലിശ നിരക്കുകളായ റിപ്പോ, റിവേഴ്‌സ് റിപ്പോ എന്നീ നിരക്കുകളില്‍ മാറ്റം വരുത്താതെയുള്ള വായ്പാ നയമായിരിക്കും റിസര്‍വ് ബാങ്ക് ഇത്തവണ പ്രഖ്യാപിക്കുകയെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

ഇപ്പോള്‍ ആറ് ശതമാനമാണ് റിപ്പോ നിരക്ക്. സ്റ്റാറ്റ്‌സ് കോ നിലനിര്‍ത്തുമെന്നും നിരക്കുകളിലെ ഇളവ് ഡിസംബറിലായിരിക്കും പ്രഖ്യാപിക്കുകയെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

 സ്വാധീനിക്കുന്ന ഘടകങ്ങള്‍....

സ്വാധീനിക്കുന്ന ഘടകങ്ങള്‍....

പണപ്പെരുപ്പം ഉയര്‍ന്നതു മൂലം റിസര്‍വ് ബാങ്ക് സ്റ്റാറ്റസ് കോ നിലനിര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡിജിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞതും ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചതും ഇന്ധനവിലയിലെ വര്‍ധനവും ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങളുമെല്ലാം പുതിയ വായ്പാ നയത്തെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.

ഇതിനു മുന്‍പ്

ഇതിനു മുന്‍പ്

ഇതിനു മുന്‍പ് ആഗസ്റ്റ് 2 നാണ് റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 6.25ല്‍ നിന്ന് ആറ് ശതമാനമാക്കി കുറയ്ക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എത്തിനില്‍ക്കുന്നത്.

എന്തിന്..?

എന്തിന്..?

ബാങ്കുകള്‍ വായ്പയായി പണം നല്‍കി സമ്പദ്വ്യവസ്ഥയില്‍ പണപ്രവാഹം ഉണ്ടാകുന്നതിനെ നിയന്ത്രിക്കാന്‍ റിസര്‍വ്വ് ബാങ്ക് ചില നടപടികള്‍ എടുക്കാറുണ്ട്. റിപ്പോ, റിവേഴ്സ് റിപ്പോ, സിആര്‍ആര്‍(ക്യാഷ് റിസര്‍വ്വ് റേഷിയോ), റേഷിയോ എസ്എല്‍ആര്‍ തുടങ്ങിയവയാണ് അത്.

 റിപ്പോ നിരക്ക്

റിപ്പോ നിരക്ക്

വായ്പാ ഡിമാന്റ് കൂടുമ്പോള്‍ കയ്യില്‍ പണം ഇല്ലെങ്കില്‍ റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് കടം കൊടുക്കും. അതിനുള്ള പലിശ നിരക്കാണ് റിപ്പോ. റിപ്പോ നിരക്ക് കൂടി എന്നാല്‍ അതിനര്‍ത്ഥം സമ്പദ്വ്യവസ്ഥയിലേക്ക് പണം ഒഴുക്കാന്‍ റിസര്‍വ്വ് ബാങ്ക് ആഗ്രഹിക്കുന്നില്ല
എന്നാണ്.

റിവേഴ്സ് റിപ്പോ

റിവേഴ്സ് റിപ്പോ

വായ്പ നല്‍കാന്‍ അവസരമില്ലാതെ പണം ബാങ്കുകളുടെ കയ്യില്‍ കുമിഞ്ഞ് കൂടിയാല്‍ ആര്‍ബിഐ അത് നിക്ഷേപമായി സ്വീകരിക്കും. അതിന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.

സിആര്‍ആര്‍

സിആര്‍ആര്‍

നൂറ് രൂപ നിക്ഷേപമായി കിട്ടിയാല്‍ മറ്റൊരാള്‍ക്ക് ആ നൂറ് രൂപ മുഴുവനായും വായ്പ നല്‍കാന്‍ ഉപയോഗിക്കാന്‍ ബാങ്കുകള്‍ക്ക് പറ്റില്ല. നൂറ് രൂപയില്‍ നിന്ന് ആറ് രുപ ആര്‍ബിഐയുടെ കറന്റ് അക്കൗണ്ടില്‍ ഇടണം, അതായത് നിക്ഷേപത്തിന്റെ 6 ശതമാനം. ഇതാണ് സിആര്‍ആര്‍. ഇതിന് പലിശ കിട്ടില്ല.

എസ്എല്‍ആര്‍

എസ്എല്‍ആര്‍

ഒരാളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ 24 ശതമാനം ഗവണ്‍മെന്റ് സെക്യൂരിറ്റീസില്‍ ബാങ്കുകള്‍ നിക്ഷേപിച്ചിരിക്കണം. ഇതിന് പലിശ കിട്ടും. ഈ ശതമാനമാണ് സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷിയോ(എസ്എല്‍ആര്‍).

English summary
Govt expects RBI to cut interest rate amid slowdown on Oct 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X