കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5ജി 2020 ഓടെ, ചെലവഴിക്കുന്നത് 500 കോടി, വേഗത ഇങ്ങനെ...

  • By Anoopa
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് 2020 ഓടെ 5ജി നെറ്റ്‌വര്‍ക്ക് നടപ്പില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അതിവേഗ ഇന്റര്‍നെറ്റിന്റെ അടുത്ത തലമുറയായ 5ജി 3 വര്‍ഷത്തിനകം രാജ്യത്ത് പുറത്തിറക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. നഗരപ്രദേശങ്ങളില്‍ 10,000 mbps ഉം ഗ്രാമപ്രദേശങ്ങളില്‍ 1,000 mbps ഉം ആയിരിക്കും 5ജിയുടെ വേഗത എന്ന് കേന്ദ്ര ടെലകോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു.

500 കോടിയാണ് രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക് കൊണ്ടുവരാന്‍ ടെലകോം മന്ത്രാലയം ചെലവിടുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ ഗവേണങ്ങളും പഠനങ്ങളും നടത്തുമെന്നും ടെലകോം മന്ത്രാലയം അറിയിച്ചു.

logo

സാംസങ്ങുമായി ചേര്‍ന്ന് ഇന്ത്യയില്‍ 5 ജി കൊണ്ടുവരാന്‍ തങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് റിലയന്‍സ് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. 5ജി ലോഗോക്ക് 3ജിപിപി സെല്ലുലാര്‍ സ്റ്റാന്‍ഡേര്‍ഡ് ഗ്രൂപ്പ് അംഗീകാരം നല്‍കിയിരുന്നു. എറിക്സണ്‍ നല്‍കിയ സാങ്കേതിക പിന്തുണയോടെ എത്തിസലാറ്റ് യുഎഇയില്‍ 5ജി പരീക്ഷിച്ചിരുന്നു.

English summary
Govt eyes 5G rollout by 2020, plans Rs 500-crore fund for support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X