കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ 15 ശതമാനം കൂട്ടി

  • By Meera Balan
Google Oneindia Malayalam News

Gold
ദില്ലി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും ഇന്ത്യന്‍ വിപണിയെ രക്ഷിയ്ക്കുന്നതിന്റെയും ഭാഗമായി സ്വര്‍ണത്തിന്റെയും വെള്ളിയുടേയും ഇറക്കുമതി തീരുവ 15 ശതമാനമായി കൂട്ടി. മുന്‍പ് പത്ത് ശതമാനമായിരുന്നു സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ. മാത്രമല്ല ഭവന വായ്പ , വാഹന വായ്പ എന്നിവയില്‍ രണ്ട് ശതമാനം വരെ പലിശ ഇളവ് നല്‍കാനുള്ള പദ്ധതിയും റിസര്‍വ് ബാങ്ക് ആലോചിയ്ക്കുന്നുണ്ട്.

സ്വര്‍ണാഭരണങ്ങളുടെ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ ആഭരണങ്ങളുടെ വില ഉയരും. ഇതോടെ ആളുകള്‍ സ്വര്‍ണം വാങ്ങുന്നത് കുറയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. രാജ്യത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്വര്‍ണപണിക്കാരുടെ ജീവിതത്തെയും സ്വര്‍ണ ഇറക്കുമതി പ്രതികൂലമായി ബാധിച്ചിരുന്നു. തൊഴിലാളികളെ മാത്രം ഉപയോഗിച്ച് മെഷീന്‍ നിര്‍മ്മിതമല്ലാതെ നിര്‍മ്മിയ്ക്കുന്ന തനത് ഇന്ത്യന്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് വിപണിയില്‍ അര്‍ഹിയ്ക്കുന്ന വില ലഭിച്ചിരുന്നില്ല.

മറ്റ് രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ മെഷീന്‍ നിര്‍മ്മിത സ്വര്‍ണം ഇറക്കുമതി ചെയ്ത് വില്‍ക്കുന്നതിലൂടെ വന്‍ ലാഭമാണ് വ്യാപാരികള്‍ ഉണ്ടാക്കിയിരുന്നത്. ഇന്ത്യ ഏറ്റവും അധികം സ്വര്‍ണം വാങ്ങുന്നത് തായ്‌ലന്റില്‍ നിന്നാണ്.സ്വര്‍ണ ഇറക്കുമതി കുറയ്ക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയത്. ഇത് വഴി വ്യാപാരക്കമ്മി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ നിയമിതനായ ശേഷം രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു,

English summary
The government today increased the import duty on gold and silver jewellery to 15 percent from 10 percent to protect the domestic industry, although it would make ornaments more expensive for consumers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X