കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍- പാന്‍ കാര്‍ഡ് ബന്ധിപ്പിക്കലിന് കുടുതല്‍ സമയം അനുവദിച്ചേക്കും!! സുപ്രീം കോടതി കനിയുമോ?

Google Oneindia Malayalam News

ദില്ലി: ആധാര്‍- പാന്‍ കാര്‍ഡ‍് ബന്ധിപ്പിക്കലിന് സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിച്ചേക്കുമെന്ന് സൂചന. സുപ്രീം കോടതി അനുവദിച്ചാല്‍ മൂന്ന് മുതല്‍ ആറ് മാസം വരെ സമയം അനുവദിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പോളിസികള്‍, പാന്‍ കാര്‍ഡ്, മ്യൂച്വല്‍ ഫണ്ടുകള്‍, പിപിഎഫ് എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച വിഷയങ്ങളില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്ന കാര്യം സുപ്രീം കോടതി പരിഗണിണിക്കുന്നുണ്ടെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് വ്യക്തമാക്കിയത്.

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ഭീം ആപ്പ്: ഭാരത് ക്യു ആര്‍ കോഡ് ഉടനെന്ന് റെയില്‍വേ, ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പകിട്ടേറുന്നു!!ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ഭീം ആപ്പ്: ഭാരത് ക്യു ആര്‍ കോഡ് ഉടനെന്ന് റെയില്‍വേ, ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പകിട്ടേറുന്നു!!

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കും!! കണ്ണുരുട്ടി എസ്ബിഐ, അവസാന തിയ്യതി!ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കും!! കണ്ണുരുട്ടി എസ്ബിഐ, അവസാന തിയ്യതി!

ഇനീഷ്യല്‍ തലവേദനയാവില്ല; ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കല്‍ ഇനി എളുപ്പം, ചെയ്യേണ്ടത് ഇങ്ങനെഇനീഷ്യല്‍ തലവേദനയാവില്ല; ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കല്‍ ഇനി എളുപ്പം, ചെയ്യേണ്ടത് ഇങ്ങനെ

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി മൂന്ന് മുതല്‍ ആറ് മാസം വരെ സമയം അനുവദിക്കുമെന്നും അതിന് ശേഷവും വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത പാന്‍ കാര്‍ഡ‍ുകള്‍ അസാധുവാക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നു. 2018 ഡിസംബര്‍ 31ആണ് ഇതിനുള്ള അവസാന തിയ്യതി. 2017 ഡിസംബര്‍ 31 നുള്ളില്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് ആദായനികുതി വകുപ്പ് രാജ്യത്തെ നികുതി ദായകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

 സമയം നീട്ടിനല്‍കണം

സമയം നീട്ടിനല്‍കണം


പാന്‍ കാര്‍ഡുകള്‍ പിന്‍വലിക്കുന്നത് വ്യാജ പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ബിനാമി ഇടപാടുകള്‍ നടത്തുന്നത് ഇല്ലാതാക്കുമെന്നുമാണ് സര്‍ക്കാര്‍ നിരീക്ഷണം. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനായി കൂടുതല്‍ സമയം അനുനവദിക്കണമെന്നും അവസാന തിയ്യതി നീട്ടിനല്‍കണമെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ ഇത് സംബന്ധിച്ച് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം 2018 ഡിസംബര്‍ 31ആണ് ഇതിനുള്ള അവസാന തിയ്യതി. 2017 ഡിസംബര്‍ 31 നുള്ളില്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് ആദായനികുതി വകുപ്പ് രാജ്യത്തെ നികുതി ദായകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

 ഓണ്‍ലൈനായി ബന്ധിപ്പിക്കാം

ഓണ്‍ലൈനായി ബന്ധിപ്പിക്കാം

നിലവില്‍ ഓണ്‍ലൈനായി ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്. 567678, 56161 എന്നീ നമ്പറുകളിലേക്ക് എസ്എംഎസ് അയച്ചോ എന്‍എസ്ഡിഎല്‍, യുടിഒഒടിഎസ്എല്‍ എന്നീ വെബ് സൈറ്റുകള്‍ വഴിയോ ആണ് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.

ആധാര്‍ ഇല്ലെങ്കില്‍ വഴിയാധാരം

ആധാര്‍ ഇല്ലെങ്കില്‍ വഴിയാധാരം


പാന്‍ കാര്‍ഡാണ് ആദായ നികുതി അടയ്ക്കാനുള്ള അടിസ്ഥാന രേഖ. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി വകുപ്പില്‍ ഇ-ഫയലിംഗ് സാധ്യമാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ആദായനികുതി വെബ്സൈറ്റ് വഴി

ആദായനികുതി വെബ്സൈറ്റ് വഴി


http://incometaxindiaefiling.gov.in/ വെബ്സൈറ്റ് വഴിയുള്ള ഇ- ഫയലിംഗ് സംവിധാനത്തിന് പ്രശ്നങ്ങളുണ്ടെന്ന് പരാതികള്‍ ഉയര്‍ന്നുവെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെ സ്വീകരിച്ച നിലപാട്.

 നടപടി ക്രമങ്ങള്‍ ഇങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍..

നടപടി ക്രമങ്ങള്‍ ഇങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍..


പോപ്പ് അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ പ്രൊഫൈല്‍ സെറ്റിങ്ങ്‌സില്‍ ചെന്ന് link aadhaar എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന വിവരങ്ങള്‍ verify ചെയ്യുക. അതിനു ശേഷം link aadhaar എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ആധാര്‍ നിലവിലുണ്ടോ!

ആധാര്‍ നിലവിലുണ്ടോ!

ആധാര്‍ നമ്പര്‍ അസാധുവായോ എന്നറിയാന്‍ ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ വെബ്സൈറ്റായ https://uidai.gov.in തുറക്കുക. അതിനു ശേഷം Aadhaar Services എന്ന ടാബിന് കീഴിലുള്ള Verify Aadhaar numbers എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ റദ്ദാക്കിയോ അല്ലെങ്കില്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടോ

സാമ്പത്തിക തട്ടിപ്പിന് പിടിവീണു

സാമ്പത്തിക തട്ടിപ്പിന് പിടിവീണു

പാന്‍ കാര്‍ഡും ചിലര്‍ വ്യാജ വിവരങ്ങള്‍ നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 11 ലക്ഷത്തോളം പാന്‍ കാര്‍ഡുകളാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം റദ്ദാക്കിയത്. സാമ്പത്തിക ഇടപാടുകള്‍ക്ക് ചിലര്‍ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് നികുതി വെട്ടിപ്പ് തടയുന്നതിന് വേണ്ടി ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരും ആദായനികുതി വകുപ്പും നടത്തുന്നത്.

 സമയം നീട്ടി നല്‍കി

സമയം നീട്ടി നല്‍കി


ജൂലൈ 31ന് ആദായനികുതി സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിക്കാനിരിക്കെ ആദായനികുതി വകുപ്പിന്‍റെ ഇ- ഫയലിംഗ് വെബ്സൈറ്റില്‍ തിരക്കുമൂലം ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്താണ് ആദായനികുതി സമര്‍പ്പിക്കാനുള്ള സമയം അഞ്ച് ദിവസം കൂടി നീട്ടി നല്‍കാനുള്ള തീരുമാനമുണ്ടാകുന്നത്. ജൂലൈ ഒന്നുമുതല്‍ ആദാനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ 31ന് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കാനിരിക്കെ സമയം നീട്ടി നല്‍കില്ലെന്ന് സിബിഡ‍ിടി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അവസാന നിമിഷം സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ തയ്യാറാവുകയായിരുന്നു. 2017 ഡിസംബര്‍ 31 നുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനാണ് ആദായനികുതി വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശം.

English summary
The government will give 3-6 months to link the biometric identifier Aadhaar with PAN in case the apex court rules in its favour, after which it may cancel all PANs that have not been linked, a senior official has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X