കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് പത്ത് ശതമാനം നികുതി: ആദായനികുതിയില്‍ പൊളിച്ചെഴുത്ത്!

Google Oneindia Malayalam News

ദില്ലി: നികുതിദായകര്‍ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാര്‍ പാനലിന്റെ നിര്‍ദേശങ്ങള്‍. 2.5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതിയാണ് നല്‍കേണ്ടത്. ആദായനികുതി സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിച്ച സമിതിയുടെ നിര്‍ദശങ്ങളിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സേഷന്‍ അംഗം അഖിലേഷ് രാജന്‍ ആഗസ്റ്റ് 19നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ധനകാര്യമന്ത്രി നിര്‍മല സീതാരാമന് സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല.

യെച്ചൂരി വ്യാഴാഴ്ച ശ്രീനഗറിലേക്ക്... തരിഗാമിയെ കാണും, രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് കോടതി!യെച്ചൂരി വ്യാഴാഴ്ച ശ്രീനഗറിലേക്ക്... തരിഗാമിയെ കാണും, രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് കോടതി!

അതേസമയം 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനം നികുതിയാണ് നല്‍കേണ്ടത്. അതിന് മുകളില്‍ രണ്ട് കോടി വരെ വരുമാനമുള്ളവര്‍ 30 ശതമാനമാണ് ആദായനികുതിയായി സമര്‍പ്പിക്കേണ്ടത്. നിലവില്‍ അഞ്ച് ശതമാനം മാത്രമാണ് 2.5 ലക്ഷം മുതല്‍ അ‍ഞ്ച് വരെ വരുമാനമുള്ളവരില്‍ നിന്ന് ആദായനികുതി വകുപ്പ് ഈടാക്കുന്നത്. 2109ല്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ അ‍ഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവരെ നികുതി ബാധ്യതയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

nirmala-sitharaman-1

പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് അ‍ഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി അടക്കുന്നതില്‍ നിന്ന് ഇളവ് ലഭിക്കുന്നതാണ് ഇടക്കാല ബജറ്റിലെ പ്രഖ്യാപനം. പിയൂഷ് ഗോയല്‍ ഇടക്കാല ധനകാര്യമന്ത്രിയായിരിക്കെയാണ് എന്‍ഡ‍ിഎ സര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.

5%, 10%, 20%, 30%, 35% എന്നിങ്ങനെ അഞ്ച് ഘട്ടമായി നികുതി ഈടാക്കാനാണ് പുതിയ പാനല്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ നിലവിലുള്ളത് 5%, 20%, 30% എന്നിങ്ങനെ മൂന്ന് സ്ലാബുകളാണ്.

English summary
Govt Panel Suggests 10% Tax For Income Between Rs 5 Lakh and Rs 10 Lakh, 20% Till Rs 20 Lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X