കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധന ഇടപാടുകളിൽ പിടി മുറുക്കി കേന്ദ്രം; ആറുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ പണി കിട്ടും

ആറു ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണ്ണാഭരണങ്ങളോ ആഢംബര വസ്തുക്കളോ വാങ്ങുന്നവർ സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റിൽ വിശദമായ രേഖകൾ സമർപ്പിക്കേണ്ടി വരും.

  • By Ankitha
Google Oneindia Malayalam News

ദില്ലി: വീണ്ടും കളളപ്പണം പിടിക്കാനുള്ള മാർഗങ്ങവുമായി കേന്ദ്ര സർക്കാർ. ആറു ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണ്ണാഭരണങ്ങളോ ആഢംബര വസ്തുക്കളോ വാങ്ങുന്നവർ സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റിൽ വിശദമായ രേഖകൾ സമർപ്പിക്കേണ്ടി വരും. ഇത്തരത്തിൽ ഒരു നിയമം കൊണ്ടു വരുന്നതിലൂടെ വരവിൽ കവിഞ്ഞുള്ള വാങ്ങലുകൾ ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ നിഗമനം. ഇത്തരത്തിലുള്ള നടപടി സ്വീകരിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന.

gold

യുഎസ്- ഉത്തരകൊറിയ ചർച്ച; തീരുമാനമെടുക്കേണ്ടത് ഉൻ മാത്രം, സ്വാഗതം ചെയ്ത് അമേരിക്കയുഎസ്- ഉത്തരകൊറിയ ചർച്ച; തീരുമാനമെടുക്കേണ്ടത് ഉൻ മാത്രം, സ്വാഗതം ചെയ്ത് അമേരിക്ക

പല വിദേശരാജ്യങ്ങളിലും ആഢംബര വസ്തുക്കൾ വാങ്ങുന്നതിനു പരിമിധികളുണ്ട്. ഈ രീതി ഇന്ത്യയിലും നടപ്പിലാക്കാനുളള തയ്യാറെടുപ്പിലാണ് സർക്കാർ. ഇതു കൂടാതെ കള്ളപ്പണം വെളുപ്പിക്കുന്നവരെ കണ്ടെത്താനും ഈ നടപടി സഹായകമാകുമെന്നാണ് കണ്ടെത്തൽ. നിലവിൽ രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ സാമ്പത്തിക ഇടപാട് നടത്തുന്നവർ ആധായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കൂടാതെ 50000 രൂപയ്ക്ക് മുകളിൽ പാൻകാർഡ് ഉപയോഗിച്ചു മാത്രമേ പണമിടപാടു നടത്താൻ‌ പാടുള്ളു.

ട്രംപ് വ്യാജവാര്‍ത്താ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ആദ്യ നാലു സ്ഥാനങ്ങളിൽ പ്രമുഖ മാധ്യമങ്ങൾ...
കൂടാതെ കള്ളപ്പണം നിരോധന നിയമ പ്രകാരം ബാങ്കികളും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം 10 ലക്ഷം രൂപയിൽ കൂടുതൽ ഇടപാടുകൾ നടക്കുന്നത് റെക്കോഡ് ചെയ്ത് സൂക്ഷിക്കണമെന്നിം കൂടാതെ 5 രൂപയിൽ കൂടുതൽ കൈമാറ്റം ചെയ്യാൻ പാടില്ലെന്നു സർക്കാർ അറിയിച്ചിരുന്നു. രാജ്യത്ത് 1000,500 രൂപ നോട്ടുകൾ പിൻവലിച്ചതിനു ശേഷമാണ് ഇത്തരം നിബന്ധനകൾ സർക്കാർ ഏർപ്പെടുത്തുന്നത്. ഇത്തരം നിബന്ധനകൾക്കിടയിലും നിയമത്തിന്റെ പഴുതുകൾ മുതലെടുത്ത് കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്നു സർക്കാർ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാല്‍ നിയമത്തിന്റെ പഴുതുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് പുതിയ തീരുമാനം സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

പാതിരാത്രി പെൺകുട്ടിയെ ഇറക്കാതെ പോയ സംഭവം, ജീവനക്കാർക്കെതിരെ നടപടിയില്ല, കാരണം ഇത്...പാതിരാത്രി പെൺകുട്ടിയെ ഇറക്കാതെ പോയ സംഭവം, ജീവനക്കാർക്കെതിരെ നടപടിയില്ല, കാരണം ഇത്...

English summary
Govt to scan purchases above Rs 6 lakh, mainly luxury goods and jewellery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X