കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കുറച്ചു; പിപിഎഫും പട്ടികയില്‍!!

Google Oneindia Malayalam News

ദില്ലി: ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കുറച്ചു. ചെറുകിട നിക്ഷേപ പദ്ധതികളായ പിപിഎഫ്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി പദ്ധതികള്‍ക്കാണ് .1 ശതമാനം പലിശ നിരക്ക് കുറച്ചിട്ടുള്ളത്. ജനുവരി- മാര്‍ച്ച് കാലയളവിനെ അപേക്ഷിച്ച് ഏപ്രില്‍- ജൂണ്‍ കാലയളവില്‍ .1 ശതമാനമാണ് പലിശ നിരക്ക് കുറയുക. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

നിലവില്‍ എട്ട് ശതമാനം പലിശ നിരക്ക് ഈടാക്കുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ ഇതോടെ 7.9 ശതമാനമായി മാറും. കിസാന്‍ വികാസ് പത്രയ്ക്ക് 7.6 ശതമാനവും അഞ്ച് വര്‍ഷത്തേയ്ക്കുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപത്തിന് 8.4 ശതമാനവും പലിശ നിരക്ക് നിര്‍ണയിച്ചിട്ടുണ്ട്.

pagespeed

എന്നാല്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് പ്രതിവര്‍ഷം 4 ശതമാനം വര്‍ധനവുണ്ടാകും. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് മൂന്ന് മാസം കൂടുമ്പോഴാണ് പുതുക്കി നിശ്ചയിക്കാറുള്ളത്. എന്നാല്‍ അഞ്ച് വര്‍ഷത്തെ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പിപിഎഫിന് 7.9 ശതമായിരിക്കും പലിശ നിരക്കെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം നിര്‍ദേശിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ചെറുകിട നിക്ഷേപ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഇവ സര്‍ക്കാര്‍ ബോണ്ടുകളുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
The government has lowered interest rates on small saving schemes like PPF, Kisan Vikas Patra and Sukanya Samriddhi scheme by 0.1 per cent for the April-June quarter, a move that would prompt banks to cut their deposit rates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X