കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടേത് വേഗം വളരുന്ന സമ്പദ് വ്യവസ്ഥ; സാമ്പത്തിക പ്രതിസന്ധിയെ സർക്കാർ നേരിടുമെന്നു ജെയ്റ്റ്ലി

സാമ്പത്തിക പ്രതിന്ധിയെ സർക്കാർ നേരിടുമെന്നും ഇന്ത്യുടെ സാമ്പത്തിക മേഖലയിൽ മികച്ച നേട്ടമുണ്ടാക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ജിഡിപി വളർച്ച കുറഞ്ഞതിന് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി. സാമ്പത്തിക പ്രതിന്ധിയെ സർക്കാർ നേരിടുമെന്നും ഇന്ത്യുടെ സാമ്പത്തിക മേഖലയിൽ മികച്ച നേട്ടമുണ്ടാക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ചർച്ചകൾ അടുത്ത കുറച്ചു ദിവസങ്ങളായി ചൂടുപിടിച്ചു വരുകയായിരുന്നു.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗത്തിൽ വളർച്ച പ്രാപിച്ചിരുന്നെന്നും ജെറ്റ്ലി പറഞ്ഞു.

jetly

ഹാർദ്ദിക് പട്ടേൽ കേൺഗ്രസുമായി കൈകോർക്കുന്നു? പെരുംകള്ളന്മാരെ തകർക്കാൻ കള്ളന്മാരുമായി കൂട്ടുകൂടാംഹാർദ്ദിക് പട്ടേൽ കേൺഗ്രസുമായി കൈകോർക്കുന്നു? പെരുംകള്ളന്മാരെ തകർക്കാൻ കള്ളന്മാരുമായി കൂട്ടുകൂടാം

എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് താഴുന്നിരുന്നു. എന്നാൽ ഇതിനെ ന്യായികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. രാജ്യത്ത് ആദ്യമായിട്ടല്ല ജിഡിപി നിരക്ക് താഴുന്നത്. നോട്ട് നിരോധനവും ജിഎസ്ടി നടപ്പിലാക്കിയതും ശരിയായ നടപടികളായിരുന്നുവെന്നും മോദി പറഞ്ഞിരുന്നു. ജിഎസ്ടി മൂന്ന് മാസം കഴിഞ്ഞ് വിലയിരുത്തും. അതിന് ശേഷം ആവശ്യമെങ്കില്‍ മാറ്റം കൊണ്ടുവരുമെന്നും മോദി പറഞ്ഞു.

മെർസൽ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു, സെൻസർ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണം, പൊതുതാല്‍പ്പര്യ ഹര്‍ജിമെർസൽ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു, സെൻസർ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണം, പൊതുതാല്‍പ്പര്യ ഹര്‍ജി

സാമ്പത്തിക മേഖല കൂടുതൽ വളർച്ച പ്രാപിക്കാൻ കേന്ദ്രസർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നു സാമ്പത്തിക മന്ത്രാലയം സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഘ് അറിയിച്ചിട്ടുണ്ട്. വരുന്ന അ‍ഞ്ചു വർഷത്തിനുള്ളിൽ പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും ഗാർഗ് വ്യക്തമാക്കി

English summary
Asserting that the economy is being constantly reviewed, Finance Minister Arun Jaitley on Tuesday said that government has decided on the steps to be taken to "sustain the growth momentum".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X