കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാഴ്ച ബാങ്കുകള്‍ തുറക്കാതിരുന്നാല്‍ എന്താകും അവസ്ഥ? കണ്ട് നോക്കൂ

Google Oneindia Malayalam News

ഏതന്‍സ്: രണ്ടോ മൂന്നോ ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിയ്ക്കാതിരുന്നാല്‍ ഇടപാടുകാര്‍ നെട്ടോട്ടമാകും. അപ്പോള്‍ മൂന്നാഴ്ചയിലധികം ബാങ്കുകള്‍ അടച്ചിട്ടിരുന്ന ഗ്രീസിലെ അവസ്ഥയോ. പറയാനുണ്ടോ. മൂന്നാഴ്ചകള്‍ക്ക് ശേഷം ഗ്രീസിലെ ബാങ്കുകള്‍ തുറന്നതോടെ ഇടപാടുകാരുടെ വന്‍ തിരക്കായിരുന്നു. യൂറോപ്യന്‍ ഫണ്ട് ലഭ്യമായതോടെയാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങിയത്. രാവിലെ എട്ട് മണിമുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

അതേ സമയം പണമിടപാട് സംബന്ധിച്ച നിയന്ത്രണങ്ങളില്‍ ഇളവില്ല. ദിവസം പരമാവധി 60 യൂറോയും ആഴ്ചയില്‍ 420 യൂറോയും മാത്രമാണ് പിന്‍വലിയ്ക്കാന്‍ കഴിയുന്നത്. 90 കോടി യൂറോയാണ് ഗ്രീസിന് സെന്‍ട്രല്‍ ബാങ്ക് സഹായമായി നല്‍കിയിരിയ്ക്കുന്നത്...

മൂന്നാഴ്ചയ്ക്ക് ശേഷം

മൂന്നാഴ്ചയ്ക്ക് ശേഷം

മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഗ്രീസിലെ ബാങ്കുകള്‍ തുറക്കുന്നത്

സഹായം

സഹായം

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് 90കോടി യൂറോയാണ് ഗ്രീസിന് സഹായമായി നല്‍കിയത്

നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശങ്ങള്‍

കടാശ്വാസ നിര്‍ദ്ദേശങ്ങള്‍ ഗ്രീസ് അംഗീകരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്

നിയന്ത്രണം

നിയന്ത്രണം

സാമ്പത്തിക ഇടപാടില്‍ ജനങ്ങള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിവസം പരമാവധി 60 യൂറോയും ആഴ്ചയില്‍ 420 യൂറോയും മാത്രമാണ് പിന്‍വലിയ്ക്കാന്‍ കഴിയുന്നത്

യൂറോപ്യന്‍ വിപണിയും

യൂറോപ്യന്‍ വിപണിയും

ഗ്രീസ് പ്രതിസന്ധി നീങ്ങുന്നതോടെ യൂറോപ്യന്‍ വിപണിയും ഏഷ്യന്‍ വിപണിയും കരുത്താര്‍ജ്ജിയ്ക്കുമെന്നും പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

English summary
Greeks woke up Monday morning to a new era: banks were finally open after being closed down for three weeks but new taxes meant coffee, tea and even condoms all cost more
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X