നവംബറില്‍ ജിഎസ്ടി വരുമാനം കുത്തനെ ഇടിഞ്ഞു! കണക്ക് വെളിപ്പെടുത്തി സര്‍ക്കാര്‍
ദില്ലി: ജിഎസ്ടി വഴിയുള്ള നികുതി വരുമാനത്തില്‍ കുറവ് വന്നതായി ധനകാര്യമന്ത്രാലയം. ജൂലൈ മാസത്തില്‍ ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം ഏറ്റവും നികുതി ലഭിച്ചത് നവംബര്‍ മാസത്തില്‍ ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 80,808 കോടി രൂപയാണ് നവംബറില്‍ നികുിതിയിനത്തില്‍ സര്‍ക്കാരിലേക്കെത്തിയത്. ഗുവാഹത്തിയില്‍ വച്ച് നടന്ന 23ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 200 ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ വരുത്തിയ കുറവാണ് നികുതി വരുമാനം കുത്തനെ കുറയുന്നതിന് ഇടയാക്കിയത്.
ഡിസംബര്‍ 25 വരെയുള്ള കണക്ക് പ്രകാരം 99.01 ലക്ഷം നികുതി ദായകരാണ് ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 53.06 ലക്ഷം പേര്‍ നവംബറിലെ നികുതി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 16.60 ലക്ഷം പേരാണ് ഓരോ ക്വാര്‍ട്ടറിലും ജിഎസ്ടി സമര്‍പ്പിക്കുന്നത്. ഒക്ടോബറില്‍ 83,364 കോടി രൂപയും സെപ്തംബറില്‍ 92,150 കോടി രുപയുമാണ് ലഭിച്ചത്. ആഗസ്തില്‍ ഇത് 90,669 രൂപയുമായിരുന്നുവെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍.

സിജിഎസ്ടി, എസ്ജിഎസ്ടി എന്നിവ വഴി 24,836 കോടി രൂപയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഐജിഎസ്ടി അക്കൗണ്ടുകള്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളത്. നവംബറില്‍ സര്‍ക്കാരിലേയ്ക്ക് ലഭിച്ച സിജിഎസ്ടി 23,437 കോടിയും എസ്ജിഎസ്ടി 33,138 കോടിയുമാണ്.












Click it and Unblock the Notifications