കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി നിരക്കുകളില്‍ ധാരണയായി... കുറഞ്ഞത് അഞ്ച് ശതമാനം, കൂടിയത് 28 ശതമാനം

ദില്ലിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ ആണ് തീരുമാനം എടുത്തത്. 5 ശതമാനം, 12,ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് നിരക്കുകള്‍

Google Oneindia Malayalam News

ദില്ലി: ചരക്കുസേവന നികുതി നിരക്കുകളില്‍ അന്തിമ ധാരണായി. ഇത് പ്രകാരം ഏറ്റവും കുറഞ്ഞ നികുതി നിരക്ക് അഞ്ച് ശതമാനം ആണ്. കൂടിയ നിരക്ക് 28 ശതമാനവും.

ദില്ലിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ ആണ് തീരുമാനം എടുത്തത്. 5 ശതമാനം, 12,ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് നിരക്കുകള്‍. ജിഎസ്ടി കൗണ്‍സില്‍ മീറ്റിങ്ങിന് ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആണ് ഇക്കാര്യം അറിയിച്ചത്.

GST

അവശ്യ വസ്തക്കളടെ നികുതി ആദ്യ സ്ലാബ് ആയ അഞ്ച് ശതമാനം ആയിരിക്കും. ആഡംബര വസ്തുക്കളുടെ നികുതി 28 ശതമാനം ആകും. കാറുകള്‍ക്കും നികുതി 28 ശതമാനം ആയിരിക്കും.

സ്വര്‍ണത്തിന്റെ നികുതി സംബന്ധിച്ച് തീരമാനം ആയിട്ടില്ല. ഇക്കാര്യം പിന്നീട് പ്രഖ്യാപിക്കമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജിഎസ്ടി വരുന്നതോടെ സംസ്ഥാനങ്ങള്‍ക്കണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ 50,000 കോടി രൂപ സമാഹരിക്കുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു

English summary
The Goods & Services Tax (GST) Council has finalized a four-rate tax structure -- 5, 12, 18 and 28 percent, Finance Minister Arun Jaitley today announced at a press conference.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X