കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി അടിമുടി ഉടച്ചുവാര്‍ത്തു, അറുപതോളം ഉത്പന്നങ്ങള്‍ക്ക് വിലക്കുറവ്, നിര്‍ണ്ണായകമായ മാറ്റങ്ങള്‍..

Google Oneindia Malayalam News

ദില്ലി: രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് ജൂലെ 1 അര്‍ദ്ധരാത്രി ചരക്കുസേവന നികുതി ബില്‍ അഥവാ ജിഎസ്ടി നിലവില്‍ വന്നത്. ഇപ്പോള്‍ ജിഎസ്ടിയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ദില്ലിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണ്ണായകമായ പല മാറ്റങ്ങളും ജിഎസ്ടിയില്‍ വരുത്തിയത്. ജിഎസ്ടി നടപ്പിലാക്കി മൂന്നു മാസങ്ങള്‍ക്കു ശേഷവും ഇതു സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിലാണ് ജിഎസ്ടി കൗ്ണ്‍സില്‍ യോഗം ചേര്‍ന്നത്. ജിഎസ്ടി കൗ്ണ്‍സിലിന്റെ 28-ാം യോഗമാണ് ഇന്ന് ചേര്‍ന്നത്.

പുതിയ മാറ്റങ്ങള്‍ക്കു ശേഷം അറുപതോളം ഉത്പന്നങ്ങളുടെ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. ഒരു കോടി വരെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ മൂന്നു മാസം കൂടുമ്പോള്‍ വര്‍ഷത്തില്‍ നാലു തവണയാണ് ജിഎസ്ടി അടക്കേണ്ടത്.

gst

50,000 രൂപ മുതല്‍ 2,00,000 രൂപ വരെയുള്ള തുകക്ക് സ്വര്‍ണ്ണം വാങ്ങുന്നവര്‍ ഇനി പാന്‍ കാര്‍ഡ് ഹാജരാക്കേണ്ട. ഹോട്ടലുകളില്‍ നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കാന്‍ പ്രത്യേകം ജിഎസ്ടി സമിതിയെ രൂപീകരിക്കുമെന്നും സൂചനയുണ്ട്. കരകൗശല വസ്തുക്കളുടെയും കയര്‍ ഉത്പന്നങ്ങളുടെയും നികുതി കുറച്ചിട്ടുണ്ട്.

English summary
GST Council Meet : Eating Out to Get Cheaper; relief for Exporters, Small Tradser
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X