കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയല്‍ എസ്റ്റേറ്റിന് മൂക്കുകയറിടാന്‍ ജിഎസ്ടി! ജിഎസ്ടി കൗണ്‍സില്‍ യോഗം നിര്‍ണായകം

Google Oneindia Malayalam News

ദില്ലി: റിയല്‍ എസ്റ്റേറ്റ് മേഖലയും ചരക്കുസേവ നികുതിയ്ക്ക് കീഴില്‍ കൊണ്ടുവന്നേക്കുമെന്ന് സൂചന. നവംബര്‍ ഒമ്പത്, പത്ത് തിയ്യതികളിലായി ഗുവാഹത്തിയില്‍ വച്ച് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കും. നേരത്തെ ഒക്ടോബറില്‍ ഹാര്‍ഡ് വാര്‍ഡ‍് സര്‍വ്വകലാശാലയില്‍ സംസാരിക്കുമ്പോഴാണ് രാജ്യത്ത് ഏറ്റവുമധികം നികുതി വെട്ടിപ്പും പണം സമ്പാദനവും നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്നും അതിനാല്‍ ഈ മേഖലയെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കിയത്. ഇതാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.

ഇന്‍ഷുറന്‍സിനും രക്ഷയില്ല: ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധം, കണ്ണുരുട്ടി ഐആര്‍ഡിഎഐഇന്‍ഷുറന്‍സിനും രക്ഷയില്ല: ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധം, കണ്ണുരുട്ടി ഐആര്‍ഡിഎഐ

ആധാറും സിംകാര്‍ഡും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കും: വേരിഫിക്കേഷന് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ആധാറും സിംകാര്‍ഡും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കും: വേരിഫിക്കേഷന് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നത് ഭൂമിയ്ക്ക് നല്ല വില ലഭിക്കുന്നതിനും ഇത് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും ലഭിക്കുന്ന നികുതി വരുമാനം ഉയര്‍ത്തുമെന്നുമാണ് വിലയിരുത്തല്‍. നിലവില്‍ സമ്മര്‍ദ്ദത്തിലുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നത് പ്രതികൂലമായ നീക്കമാണ് ഉണ്ടാക്കുകയെന്നും നിരീക്ഷണമുണ്ട്.

 നീക്കം പ്രതികൂലമോ!

 ജെയ്റ്റ്ലി പറഞ്ഞത്

ജെയ്റ്റ്ലി പറഞ്ഞത്

രാജ്യത്ത് ഏറ്റവുമധികം നികുതി വെട്ടിപ്പും പണം സമ്പാദനവും നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്ന് ചൂണ്ടിക്കാണിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നേരത്തെ ഒക്ടോബറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടി ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. നിലവില്‍ റിയല്‍ എസ്റ്റേറ്റ് ജിഎസ്ടിയ്ക്ക് പുറത്താണെന്നും ചില സംസ്ഥാനങ്ങള്‍ റിയല്‍ എസ്റ്റേറ്റിനെ ജിഎസ്ടിയിക്ക് കീഴില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നുണ്ടെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിച്ചിരുന്നു. ചില സംസ്ഥാനങ്ങള്‍ ഇതിന് വേണ്ടി നിര്‍ബന്ധിക്കുമ്പോള്‍ മറ്റ് ചില സംസ്ഥാനങ്ങള്‍ അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നതെന്നും അതിനാല്‍ വിഷയത്തില്‍ ഗൗരവകരമായ ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ജിഎസ്ടിയ്ക്ക് കീഴില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൊണ്ടുവരണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

റിയല്‍ എസ്റ്റേറ്റിന് നികുതി

റിയല്‍ എസ്റ്റേറ്റിന് നികുതി

കോംപ്ലക്സ് നിര്‍മാണം, കെട്ടിട നിര്‍മാണം, സിവില്‍ സ്ട്രെക്ചര്‍, വസ്തു വാങ്ങല്‍- വില്‍പ്പന എന്നിവയ്ക്ക് നിലവില്‍ 12 ശതമാനം നികുതിയാണ് ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതോടെ 22 ശതമാനമെങ്കിലും നികുതി ചുമത്താനാവുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. നവംബറില്‍ ഗുവാഹത്തിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഹാര്‍ഡ് വാര്‍ഡ് സര്‍വ്വകലാശാലയില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 നഷ്ടം സംഭവിക്കുമോ

നഷ്ടം സംഭവിക്കുമോ

കെട്ടിടങ്ങള്‍ക്കും ജോലി, വര്‍ക്ക് കോണ്‍ട്രാക്റ്റുകള്‍, സിവില്‍ സ്ട്രക്ചര്‍ എന്നിവയ്ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കാത്തതിനാല്‍ ജിഎസ്ടിയ്ക്ക് കീഴില്‍ റിയല്‍ എസ്റ്റേറ്റിനെ കൊണ്ടുവരുന്നത് വരുമാനം കുറയ്ക്കുന്നതിന് കാരണമാകുമെന്നും ചില സാമ്പത്തിക വിദ്ഗദര്‍ ചൂണ്ടിക്കാണിക്കുന്നു. അധികമുള്ള ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് ചെയ്യുന്നത് കെട്ടിട സമുച്ചയങ്ങളുടെ നിര്‍മാണത്തെ തടസ്സുപ്പെടുത്തുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
Bringing real estate under GST is expected to discourage land hoarding by disincentivising idle inventory of land and will be helpful in better price discovery leading to increased revenues for both Centre and state governments, officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X