കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download
LIVE

ജിഎസ്ടി ഇ- വേ ബില്‍ ഫെബ്രുവരി ഒന്നുമുതൽ: നികുതി വെട്ടിപ്പ് തടയാന്‍ ധനകാര്യ മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ജിഎസ്ടി ഇ-വേ ബിൽ സംവിധാനം ഫെബ്രുവരി ഒന്നൂമുതൽ പ്രാബല്യത്തിൽ. ജിഎസ്ടിയ്ക്ക് കീഴില്‍ നികുതി തട്ടിപ്പ് തടയുന്നതിനുള്ള സംവിധാനമാണ് ഫെബ്രുവരി ഒന്നുമുതൽ‍ രാജ്യത്താകെ പ്രാബല്യത്തിൽ വരുന്നത്. ചരക്കുനീക്കം നിരീക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് ഡോക്യുമെന്റേഷൻ ട്രാക്കിംഗാണ് ജിഎസ്ടി ഇ- വേ ബിൽ എന്ന പേരിൽ അറിയപ്പെടുന്നത്. ഫെബ്രുവരി ഒന്നുമുതൽ‍ അന്തർസംസ്ഥാന ചരക്കുഗതാഗതത്തിന് ഇത് നിർബന്ധമായി മാറുകയും ചെയ്യും. ജിഎസ്ടിയ്ക്ക് കീഴിലുള്ള നികുതി തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണിത് നടപ്പിലാക്കുന്നത്.

ജിഎസ്ടിയുടെ സുപ്രധാന ഭാഗമായ ജിഎസ്ടി ഇ-വേ ബില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്ന 2016 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നിരുന്നില്ല. ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷമുള്ള പരീക്ഷണ കാലയളവിൽ 2.84 മില്യൺ ജിഎസ്ടി ഇ- വേ ബില്ലുകളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. ജനുവരി 17 മുതൽ എല്ലാ സംസ്ഥാനങ്ങളിലും ഇ- വേ ബിൽ പുറത്തിറക്കിയിരുന്നു. അരുൺ ജെയ്റ്റ്ലി ധനകാര്യ ബജറ്റ് അവതരിപ്പിക്കുന്ന അതേ ദിവസം തന്നെയാണ് ഇതും പ്രാബല്യത്തിൽ വരുന്നത്.

നികുതി പിരിവ് സുതാര്യമാക്കും

നികുതി പിരിവ് സുതാര്യമാക്കും


ഫെബ്രുവരി ഒന്നുമുതല്‍ സുതാര്യമായ രീതിയിൽ പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്ന് ഗുഡ്സ് ആൻഡ് സര്‍വീസസ് ടാക്സ് നെറ്റ് വര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രകാശ് കുമാർ പറയുന്നു. സംസ്ഥാനങ്ങളിലെ ജിഎസ്ടി ഇ-വേ സംവിധാനം ജൂണ്‍ ഒന്നുമുതല്‍ നിർബന്ധമാക്കും. 13 സംസ്ഥാനങ്ങള്‍ ഫെബ്രുവരി ഒന്ന്മുതൽ തന്നെ ഇത് പ്രാബല്യത്തിൽ വരുത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങള്‍.

 ഇ- വേ ബില്ലുകൾ അനുവദിക്കുന്നത്

ഇ- വേ ബില്ലുകൾ അനുവദിക്കുന്നത്

പ്രതിദിനം രാജ്യത്ത് 70,000- 80,000 വരെ ജിഎസ്ടി ഇ- വേ ബില്ലുകള്‍ അനുവദിക്കുമെന്നാണ് ജിഎസ്ടി നെറ്റ് വര്‍ക്ക് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് നേരത്തെയുള്ള നികുതി സംവിധാനത്തിന് കീഴിലുള്ള ട്രാൻസിറ്റ് പെർമിറ്റുകളുടെ കണക്കിന്റെ അടിസ്ഥാനത്തിലാണിത്. 2018 ജനുവരി 30ന് മാത്രം 340,000 ഇ-വേ ബില്ലുകളാണ് അനുവദിച്ചിട്ടുള്ളത്. 670,000 നികുതി ദായകരും ചരക്കുവാഹനങ്ങളുമാണ് ജിഎസ്ടി ഇ-വേ ബില്‍ സംവിധാനത്തില്‍ രജിസ്റ്റർ ചെയ്യാനുള്ളത്.

 സംസ്ഥാനത്തിന് അകത്തും പുറത്തും

സംസ്ഥാനത്തിന് അകത്തും പുറത്തും

സംസ്ഥാനത്തിന് അകത്തും അന്തര്‍ സംസ്ഥാന തലത്തിലും നടക്കുന്ന ചരക്കുഗതാഗതത്തിന് ഇ- വേ ബില്‍ ഉണ്ടാക്കേണ്ടത് നിർബന്ധമാണ്. സപ്ലെയറും ചരക്കുകടത്തുന്നവരും കടത്തുന്ന വസ്തുുക്കളുടെ വിവരങ്ങൾ കൃത്യമായി അപ് ലോഡ് ചെയ്ത് യൂണീക് ഇ-വേ ബിൽ‍ സ്വന്തമാക്കേണ്ടതുണ്ട്. നൂറ് കിലോമീറ്ററിൽ കുറഞ്ഞ ദൂരത്തേയ്ക്ക് ഒരു ദിവസം മാത്രം ആയുസ്സുള്ളതാണ് ഇ- വേ ബില്ലുകൾ‍. അതിന് ശേഷമുള്ള ഓരോ നൂറ് കിലോമീറ്ററിനും വേറെ ഇ വേ ബില്‍ അനിവാര്യമാണ്. അനുവദിച്ച് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുന്നതാണിവ.

 കാലാവധി ഉയർത്തണം

കാലാവധി ഉയർത്തണം


ഇ- വേ ബില്ലുകളുടെ കാലാവധി ഉയർത്തണമെന്ന ആവശ്യമാണ് കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്‍ഡസ്ട്രി ഉന്നയിച്ചിട്ടുള്ള ആവശ്യം. ഇ വേ ബില്ലകളുടെ കാലാവധി അഞ്ച് ദിവസം വരെ ഉയർത്തണമെന്നും റദ്ദാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്നു. എന്നാൽ‍ ഈ നിര്‍ദേശങ്ങളൊന്നും ജിഎസ്ടി കൗണ്‍സിലോ മറ്റ് അധികൃതരോ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

English summary
The GST e-way bill, an electronic documentation tracking the movement of goods, is mandatory for all inter-state movement of goods from 1 February. It is designed to prevent underreporting and evasion of taxes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X