Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഎസ്ടി:സ്വര്‍ണ്ണത്തിന് മൂന്ന് ശതമാനം നികുതി,കശുവണ്ടിയ്ക്കും കയറിനുമുള്ള നികുതി അടുത്ത യോഗത്തില്‍

റെഡിമെയ്ഡ് വസ്ത്രങ്ങൾക്കൊപ്പം പാക്ക് ചെയ്ത ബ്കാന്‍ഡഡ് ഉൽപ്പന്നങ്ങൾക്കും നികുതി വർധിപ്പിക്കും

ദില്ലി: സ്വർണ്ണവും വസ്ത്രങ്ങളും ഉൾപ്പെടെ എട്ട് ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് ജിഎസ്ടി കൗൻൺസിൽ തീരുമാനിച്ചു. സ്വർണ്ണത്തിന് മൂന്ന് ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് ശനിയാഴ്ച ദില്ലിയില്‍ ചേർന്ന ജിഎസ്ടി കൗൺസിൽ നിയശ്ചയിട്ടുള്ളത്. നിലവിൽ രണ്ട് ശതമാനമാണ് സ്വർണ്ണത്തിന് നികുതിയിനത്തിൽ ഈടാക്കുന്നത്. ചരക്കുസേവന നികുതി നടപ്പിലാക്കുന്നതോടെ സ്വർണത്തിൽ നിന്ന് മാത്രമായി 300 കോടി രൂപ അധിക വരുമാനമായി ലഭിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങൾക്കൊപ്പം പാക്ക് ചെയ്ത ബ്കാന്‍ഡഡ് ഉൽപ്പന്നങ്ങൾക്കും നികുതി വർധിപ്പിക്കും. അഞ്ച് ശതമാനമാണ് ബ്രാൻഡഡ് ഭക്ഷണങ്ങള്‍ക്ക് നികുതിയിനത്തിൽ ഏർപ്പെടുത്തുക.

കോട്ടൺ തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനവും റെഡിമെയ്ഡ് ബ്രാൻ‍ഡഡ് വസ്ത്രങ്ങള്‍ക്ക് 12 ശതമാനവുമായി നികുതി നിശ്ചിയിട്ടുള്ളത്. 500 രൂപയില്‍ താഴെയുള്ള ചെരിപ്പുകൾക്ക് അ‍ഞ്ച് ശതമാനവും, ബിസ്കറ്റുകൾക്ക് 18 ശതമാനവും നികുതി നിശ്ചിയിട്ടുണ്ട്. 500 രൂപയ്ക്ക് മുകളിലുള്ള ചെരിപ്പുകൾക്ക് 28ശതമാനമാണ് നികുതി.

gst

ബീഡിയെ കുറഞ്ഞ നിരക്കില്‍ ഉൾപ്പെടുത്തണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യം കൗൺസിൽ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും 28 ശതമാനം നികുതി ചുമത്തി ബീഡിയെ സെസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മിലിട്ടറി ക്യാന്‍റീനിനെ ജിഎസ്ടിയുടെ പരിധിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ടെങ്കിലും പാരാമിലിട്ടറി, പോലീസ് ക്യാന്‍റീനുകള്‍ ഇളവിന്റെ പരിധിയിൽ ഉള്‍പ്പെടില്ല. കശുവണ്ടി, കയർ, ലോട്ടറി എന്നിവയുടെ നികുതി നിരക്കുകള്‍ നിശ്ചയിക്കുന്നതിനായി ജൂൺ 11ന് വീണ്ടും കൗൺസില്‍ യോഗം ചേരും. യോഗത്തില്‍ പ്ലൈവുഡ്, കയർ, കശുവണ്ടി എന്നിവയെ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+