ജിഎസ്ടി വിനോദ മേഖലയെ ബാധിക്കുന്നത് ഇങ്ങനെ..
മള്‍ട്ടിപ്ലക്സുകളിലെ സിനിമയും ലൈവ് ഐപിഎല്‍ കാഴ്ചയും പൊള്ളും
ജിഎസ്ടി നിലവില്‍ വന്നതോടെ ആശങ്കകളും ചര്‍ച്ചകളും തുടരുകയാണ്. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കെ പൊതുവിപണിയിലടക്കം ആശങ്ക നിലനില്ക്കുന്നു. ജിഎസ്ടിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ 200 ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ക്ക് വില കുറയുമെന്നാണ് റിപ്പോര്‍ട്ടെങ്കിലും സംശയങ്ങള്‍ അവസാനിക്കുന്നില്ല. ജിഎസ്ടി വിനേദ മേഖലയില്‍ ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. ജൂണ്‍ 30 അര്‍ദ്ധരാത്രി രാജ്യം സാക്ഷ്യം വഹിച്ച വിപ്ലവകരമായ സാമ്പത്തിക മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് രാജ്യമെങ്ങും. ജിഎസ്ടിയുടെ പ്രതിഫലനമറിയാന്‍ ആറു മാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വിനോദത്തിന് മനുഷ്യന്റെ ജീവിതത്തില്‍ വലി പ്രാധാന്യമുണ്ട്. ജോലിത്തിരക്കും നിത്യജീവിതത്തിലെ സമ്മര്‍ദ്ദങ്ങളുമകറ്റാന്‍ സിനിമ, ഔട്ടിങ്ങ്, പാചകം, ഭക്ഷണം, യാത്ര എന്നിങ്ങനെ വിവിധ വിനോദ മാര്‍ഗ്ഗങ്ങളെ ആശ്രയിക്കുന്നവരാണ് നമ്മള്. എന്നാല്‍ ജിഎസ്ടി വന്നതോടെ വിനോദോപാധികളെ ആശ്രയിക്കുമ്പോള്‍ കീശയില്‍ നിന്നും കാലിയാകുന്ന കാശിന്റെ കാര്യത്തിലും മാറ്റമുണ്ടാകും. കാരണം, വിനോദ മേഖലയില്‍ കാര്യമായ മാറ്റങ്ങളാണ് ജിഎസ്ടി കൊണ്ടുവരുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന്റെയും താമസത്തിന്റെയും സിനിമാ ടിക്കറ്റിന്റെയുമൊക്കെ നിരക്കില്‍ മാറ്റമുണ്ടാകും.

സിനിമ,ഫെസ്റ്റവെലുകള്‍
സിനിമ, ചലച്ചിത്രോത്സവങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, കാസിനോകള്‍, റേസുകള്‍, ഐപിഎല്‍ പോലുള്ള കായിക മാമാങ്കങ്ങള്‍ എന്നിവയെ 28 ശതമാനം ജിഎസ്ടിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ ജിഎസ്ടിക്കു മുന്‍പ് സിനിമക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തിയിരുന്നില്ല.

തമിഴ്നാട്ടില്‍ സമരം തുടങ്ങി
സിനിമയെ 28 ശതമാനം ജിഎസ്ടിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുന്‍സിപ്പല്‍ കോര്‍പ്പറേഷനു നല്‍കേണ്ട 30 ശതമാനം കൂടിയാകുമ്പോള്‍ ഇത് 58 ശതമാനം ആകും. ഇതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല തിയേറ്റര്‍ സമരം ആരംഭിച്ചു കഴിഞ്ഞു. 1111ഓളം തിയേറ്ററുകള്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് അടച്ചിട്ടിരിക്കുകയാണ്.

100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് കുറയും
100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകളുടെ നികുതി പ്രാദേശിക വ്യത്യാസമില്ലാതെ 28 ശതമാനമായി തുടരും. മുനിസിപ്പല്‍ പരിധിയിലെ 110 രൂപയുടെ ടിക്കറ്റിന്റെ അടിസ്ഥാനവില ഏകദേശം 90 രൂപയേ വരുന്നുള്ളൂ. അതിനാല്‍ ജിഎസ്ടിയില്‍, ഇതിനു 100 രൂപയില്‍ താഴെയുള്ള നികുതി നിരക്കായ 18% നികുതി ഈടാക്കിയാല്‍ മതി.

മള്‍ട്ടിപ്ലക്സുകളിലെ നിരക്ക് ഇനിയും കൂടും
100 രൂപ മുതല്‍ 500 രൂപയ്ക്കു വരെ ടിക്കറ്റ് വില്‍ക്കുന്നവയാണ് മിക്ക മള്‍ട്ടിപ്ലെക്സുകളും. അതു കൊണ്ടുതന്നെ മള്‍ട്ടി പ്ലക്സുകളിലെ ടിക്കറ്റ് നിരക്ക് ജിഎസ്ടിയുടെ വരവോടെ വീണ്ടും ഉയരും.

ഐപിഎല്ലും പൊള്ളും
ഐപിഎല്ലിനെ 28 ശതമാനം ജിഎസ്ടിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്, ഇന്ത്യന്‍ ഹോക്കി ഫെഡറേഷന് എന്നിവ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിന് 18 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുക. എന്നാല്‍ 250 രൂപയ്ക്ക് താഴെ വിലയുള്ള ടിക്കറ്റുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഹോട്ടല്‍ ഭക്ഷണവും താമസവും ചെലവേറും
ഹോട്ടല്‍ ഭക്ഷണവും റസ്റ്റോറന്റുകളിലെ ഭക്ഷണത്തിനും വിലയേറും. ജിഎസ്ടിയുടെ വരവോടെ കോംപോസിഷന്‍ സ്കീം, നോണ്‍-എയര്‍ കണ്ടീഷന്‍ഡ്, എയര്‍ കണ്ടീഷന്‍ഡ് റസ്റ്റോറന്റുകളിലെ ഭക്ഷണത്തിന് യഥാക്രമം 5%, 12%, 18% നികുതിയാണ് ചുമത്തുക. ഹോട്ടലികളിലെയുെ റസ്റ്റോറന്റുകളിലെയും താമസത്തിനും ചെലവേറും
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications