Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഎസ്ടി: റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് അനുഗ്രഹമാകുമോ തിരിച്ചടിയാകുമോ..?

അനധികൃത ഇടപാടുകള്‍ നടക്കില്ല

ദില്ലി: രാജ്യമെങ്ങും ഏകീകൃത നികുതി വ്യവസ്ഥയിലേക്കു മാറാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. എങ്ങനെയാണ് ജിഎസ്ടി റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ബാധിക്കുക. ഭൂമി വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ജിഎസ്ടി അനുഗ്രഹപ്രദമാകുമോ അതോ തിരിച്ചടിയാകുമോ? വില്‍പനക്കാരെയും ഭൂമി വാങ്ങുന്നവരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ചോദ്യമാണിത്.

ഇന്ത്യയുടെ സമ്പത്ഘടനയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള റിയല്‍ എസ്റ്റേറ്റ്
മേഖലക്ക് ജിഎസ്ടി തിരിച്ചടിയാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ഭൂമിയിടപാടുകള്‍ കൂടുതല്‍ സുതാര്യകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയപരമല്ലാത്ത അനധികൃത ഇടപാടുകള്‍ നടക്കില്ലെന്ന് ചുരുക്കം. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ വാറ്റ് സേവന നികുതി,എക്‌സൈസ് ഡ്യൂട്ടി, എന്‍ട്രി ടാക്‌സ് തുടങ്ങിയ നികുതികളെല്ലാം ഇല്ലാതാകും. സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും വില്‍ക്കല്‍ വാങ്ങലുകള്‍ ജിഎസ്ടിയുടെ പരിധിയില്‍ വരുന്നതല്ല.

gst

ജിഎസ്ടിയുടെ ഫലം ഏറ്റവുമധികം ലഭിക്കുക സാധാരണക്കാര്‍ക്കാണ്. അവശ്യ സാധനങ്ങളുടെ വില കുറയുന്നതാണ് കാരണം. ആരോഗ്യ,വിദ്യാഭ്യാസ മേഖലകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ആഢംബര വസ്തുക്കള്‍ക്കും ഇലക്ട്രോണിക, ഗൃഹോപകരണ വസ്തുക്കള്‍ക്കും ഹോട്ടല്‍ ഭക്ഷണത്തിനും താമസത്തിനുമെല്ലാം ജിഎസ്ടി വരുന്നതോടെ വില വര്‍ദ്ധിക്കും. വന്‍ സന്നാഹങ്ങളാണ് ജിഎസ്ടി ലോഞ്ചിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഹാളില്‍ വെച്ചായിരിക്കും വിപ്ലവകരമായ ജിഎസ്ടി ലോഞ്ചിങ്ങ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+