ജിഎസ്ടി: മാര്‍ബിളിനും ഗ്രാനൈറ്റിനും വില കൂടും
ആഢംബര ആവശ്യത്തിന് ഉപയോഗിക്കുന്നതു കൊണ്ടെന്ന് കേന്ദ്രം
ദില്ലി: പുതിയ ചരക്കു സേവന നികുതി ബില്‍ നിലവില്‍ വരുന്നത് ഭവന നിര്‍മ്മാണ മേഖലയില്‍ തിരിച്ചടിയാകും. ജിഎസ്ടി യാഥാര്‍ത്ഥ്യമാകുന്നതോടെ ഗ്രാനൈറ്റിന്റെയും മാര്‍ബിളിന്റെയും നികുതി വര്‍ദ്ധിക്കും. നിലവില്‍ 14.5 ശതമാനം ഉള്ള നികുതി ജിഎസ്ടി വരുന്നതോടെ 28 ശതമാനം ആകും. ആഢംബര സൗകര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാലാണ് മാര്‍ബിളിന്റെയും ഗ്രാനൈറ്റിന്റെയും വില കുറയാത്തതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
ഗ്രാനൈറ്റിന്റെ നികുതി കുറക്കണമെന്ന് രാജസ്ഥാനിലെ വ്യാപാരികളും ക്വാറി ഉടമകളും രാജസ്ഥാന്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജിഎസ്ടി വരുമ്പോള്‍ മാര്‍ബിളിനും ഗ്രാനൈറ്റിനും നികുതി കുറയുമെന്ന് കേരളത്തിലെ വ്യാപാരികള്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. അതു കൊണ്ടു തന്നെ കഴിഞ്ഞ രണ്ടു മാസങ്ങളായി കേരളത്തില്‍ മാര്‍ബിള്‍,ഗ്രാനൈറ്റ് വില്‍പന കുറവായിരുന്നു.

ജൂലൈ 1 നാണ് രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജിഎസ്ടി നിലവില്‍ വരിക. ജൂണ്‍ 30 ന് പാര്‍ലമെന്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോ. മന്‍മോഹന്‍ സിംഗ്, എച്ച് എസ് ദേവ ഗൗഡ എന്നിവരും സംബന്ധിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പ്രഭാഷണത്തോടെയായിരിക്കും ചടങ്ങ്. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരെയും ജിഎസ്ടിയുടെ ആരംഭം കുറിക്കുന്നതിനായി ക്ഷണിച്ചിട്ടുണ്ട്.












Click it and Unblock the Notifications