Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിക്കന്‍ വില കുത്തനെ കുറയണം.. ജിഎസ്ടിക്ക് ശേഷം 101 സാധനങ്ങളുടെ പുതിയ വില ഇങ്ങനെയാണ്, ശ്രദ്ധിക്കൂ!!

ജി എസ് ടി അഥവാ ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വന്നാൽ അവശ്യസാധനങ്ങളുടെ വില കുറയും എന്നായിരുന്നു പരക്കെ പറഞ്ഞുകേട്ടിരുന്നത്. എന്നാൽ പലയിടത്തും അതുണ്ടായില്ലെന്ന് മാത്രമല്ല, ജി എസ് ടി എന്ന പേരിൽ തോന്നിയ പോലെ നികുതി വാങ്ങാനും തുടങ്ങി, സാധനങ്ങളുടെ വിലയും മേൽപ്പോട്ട് പോകാൻ തുടങ്ങി.

ഈ സാഹചര്യത്തിലാണ് ജി എസ് ടിക്ക് മുമ്പ് ഉണ്ടായിരുന്ന വിലയും ഇനി ഉണ്ടാകേണ്ട വിലയും ധനകാര്യമന്ത്രിയായി തോമസ് ഐസക് ക്രോഡീകരിച്ചത്. 101 സാധനങ്ങളുടെ പുതിയ വിലയാണ് മന്ത്രി പട്ടിക രൂപത്തിൽ പുറത്ത് വിട്ടത്. കോഴിയിറച്ചി അടക്കം നിങ്ങൾ നിത്യേന വാങ്ങുന്ന സാധനങ്ങളുടെ വില ഇത്രയും കുറഞ്ഞിട്ടുണ്ടോ എന്ന് നോക്കൂ, വഞ്ചിക്കപ്പെടാതിരിക്കൂ...

കോഴിയിറച്ചി മുന്നിൽ

കോഴിയിറച്ചി മുന്നിൽ

ബ്രോയിലർ കോഴി എന്ന ലൈവ് ചിക്കനാണ് ജി എസ് ടി വന്നതോടെ ഏറ്റവും വില കുറയേണ്ടത്. നേരത്തെ ചിക്കന് 14.5 ശതമാനമായിരുന്നു നികുതി. ജി എസ് ടിയിൽ നികുതി 0. അപ്പോൾ ചിക്കന് നേരത്തെ ഉണ്ടായിരുന്നതിനെക്കാൾ 14.5 ശതമാനം വില കുറയണം. ഇത് കുറയുന്നുണ്ടോ എന്ന് അടുത്ത തവണ ചിക്കൻ വാങ്ങുമ്പോൾ ശ്രദ്ധിച്ചുനോക്കൂ..

എക്സറേ ഫിലിമിനും ശർക്കരയ്ക്കും

എക്സറേ ഫിലിമിനും ശർക്കരയ്ക്കും

ശർക്കരയ്ക്ക് 7.6 ശതമാനം നികുതി ഉണ്ടായിരുന്നത് പാടേ എടുത്തുകളഞ്ഞിട്ടുണ്ട്. എക്സറേ ഫിലിമിന് 25.9 ശതമാനം ഉണ്ടായിരുന്ന നികുതി 18 ആയി കുറഞ്ഞു. മെഡിക്കൽ ലാബിലെ റീ ഏജന്റിന് 18.9 ശതമാനത്തിൽ നിന്നും 12 ശതമാനം ആയും കണ്ണിനകത്ത് വെക്കുന്ന ലെൻസിന് ഇതേ തരത്തിലും വില കുറഞ്ഞു.

പാക്കറ്റില്ലേ, വൻ ലാഭമാണ്

പാക്കറ്റില്ലേ, വൻ ലാഭമാണ്

അൺബ്രാൻഡഡ് അഥവാ പാക്കറ്റിൽ അല്ലാതെ വരുന്ന ധാന്യപ്പൊടികൾക്ക് വില കുറയണം. കാരണം ആട്ട മൈദ എന്നിവയ്ക്ക് ടാക്സ് ഇല്ല. ചീസിന് 18 ശതമാനം ഉണ്ടായിരുന്ന നികുതി 12 ശതമാനമാക്കി. മിഠായി, എൽ പി ജി സ്റ്റൗ എന്നിവയ്ക്ക് 23.7 ശതമാനം വീതം ഉണ്ടായിരുന്നത് 18 ശതമാനമാക്കി കുറച്ചു. വില കുറയണം.

സ്കൂള്‍ ബാഗ്, പാസ്ത, നൂഡിൽസ്

സ്കൂള്‍ ബാഗ്, പാസ്ത, നൂഡിൽസ്

24.1 ശതമാനം നികുതി ഉണ്ടായിരുന്ന സ്കൂൾ ബാഗുകൾക്ക് 18 ശതമാനമാണ് പുതിയ നികുതി. ധാന്യങ്ങൾക്കും അവിലിനും പൊരിക്കും യഥാക്രമം 5.6, 4.6 എന്നിങ്ങനെ നികുതി ഉണ്ടായിരുന്നത് പൂർണമായും എടുത്തുകളഞ്ഞു. ഇൻസ്റ്റന്റ് ഫുഡ് മിക്സ്, ലെതർ ചെരുപ്പ് എന്നിവയ്ക്ക് 23.1 ശതമാനം നികുതി ഉണ്ടായിരുന്നത് 18 ശതമാനമാക്കി ഏകീകരിച്ചു.

പഞ്ചസാര, കശുവണ്ടിപ്പരിപ്പ്

പഞ്ചസാര, കശുവണ്ടിപ്പരിപ്പ്

എൽ ഇ ഡി ബൾബിന് 17 ശതമാനം നികുതി ഉണ്ടായിരുന്നത് 12 ആയി കുറഞ്ഞു. പഞ്ചസാ 8.9 ൽ നിന്നും 5 ശതമാനം ആയി. കശുവണ്ടിപ്പരിപ്പിന് 9.4 ശതമാനത്തിൽ നിന്നും 5 ആയി കുറ‍ഞ്ഞു. ബയോഗ്യാസ്, ചന്ദനത്തിരി എന്നിവയ്ക്കും വില കുറയണം, മൂന്നും നാലും ശതമാനം വീതം നികുതി കുറ‍ഞ്ഞിട്ടുണ്ട്.

ഹെൽമറ്റും സിമൻറും

ഹെൽമറ്റും സിമൻറും

22 ശതമാനം നികുതി ഉണ്ടായിരുന്ന ഹെൽമറ്റിന് ഇനി 18 ശതമാനമാണ് നികുതി, ടാർപോളിനും ഇതേ പോലെ തന്നെ. സിമന്റിന് 31 ശതമാനം നികുതി ഉണ്ടായിരുന്നത് 28 ആയി കുറഞ്ഞു. പാൽപ്പൊടി 8.7 ൽനിന്നും 5 ആയി കുറഞ്ഞു. തേനിന് 8.4ൽ നിന്നും 5 ശതമാനം ആയി വില കുറയും.

എണ്ണകൾക്കാണ് വലിയ വ്യത്യാസം

എണ്ണകൾക്കാണ് വലിയ വ്യത്യാസം

വെളിച്ചെണ്ണ, നല്ലെണ്ണ, എള്ളെണ്ണ തുടങ്ങി എല്ലാ വിധ ഭക്ഷ്യ എണ്ണകൾക്കും വില കുറയും. 8.4 ശതമാനം ആയിരുന്നത് 5 ശതമാനമായിട്ടാണ് കുറയുന്നത്. കുരുമുളക്, ജാതി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾക്കും ഇതേ റേഞ്ചിൽ വില കുറയും. ബാക്കി വില വ്യത്യാസം വരുന്ന സാധനങ്ങളുടെ വിവരങ്ങള്‍ പട്ടികയിൽ വിശദമായി കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+