കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും മാറ്റം... 53 സേവനങ്ങളുടേയും 29 ഉല്‍പ്പന്നങ്ങളുടേയും ജി എസ് ടി നിരക്ക് മാറും..

Google Oneindia Malayalam News

ദില്ലി: ജിഎസ്ടിയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി ജിഎസ്ടി കൗണ്‍സില്‍. 29 ഉല്‍പ്പന്നങ്ങളുടേയും 53 വിഭാഗത്തില്‍പ്പെടുന്ന സേവനങ്ങളുടേയും നിരക്കിലാണ് മാറ്റം വരുത്തിയിട്ടുള്ളതെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് വ്യക്തമാക്കിയത്. ജനുവരി 25 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. വെള്ളിയാഴ്ച നടക്കുന്ന 25ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടി ഫയലിംഗ് നടപടികള്‍ എളുപ്പത്തിലാക്കുന്ന കാര്യവും പരിഗണിച്ചേക്കും.

<strong>സിപിഎമ്മുകാരനെ വെട്ടിക്കൊന്ന കേസിലെ പ്രതി, എസ്ഡിപിഐക്കാരൻ... സിറിയയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഐസിസ് തീവ്രവാദി മനാഫ് ചില്ലറക്കാരനല്ല!!</strong>സിപിഎമ്മുകാരനെ വെട്ടിക്കൊന്ന കേസിലെ പ്രതി, എസ്ഡിപിഐക്കാരൻ... സിറിയയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഐസിസ് തീവ്രവാദി മനാഫ് ചില്ലറക്കാരനല്ല!!

<strong>ഇന്ത്യന്‍ റെയില്‍വേ മുഖം മാറുന്നു! നേരത്തെ ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ ഇളവ്!</strong>ഇന്ത്യന്‍ റെയില്‍വേ മുഖം മാറുന്നു! നേരത്തെ ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ ഇളവ്!

ഇതിനായി ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നന്ദന്‍ നിലേകനിയും പങ്കെടുത്തിരുന്നു. അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ധാരണയായില്ല.

 പെട്രോളിം ഉല്‍പ്പന്നങ്ങള്‍‌

പെട്രോളിം ഉല്‍പ്പന്നങ്ങള്‍‌

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, റിയല്‍ എസ്റ്റേറ്റ് മേഖല എന്നിവയെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്ന കാര്യം അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ട്. ബയോ- ഡീസല്‍, മധുരപലഹാരങ്ങള്‍, സെക്കന്‍ഡ് ഹാന്‍‍ഡ് വാഹനങ്ങള്‍ എന്നിവയുടെ ജിഎസ്ടി കുറയ്ക്കാനാണ് ധാരണയായിട്ടുള്ളത്.

 വാഹനങ്ങളുടെ ജിഎസ്ടി

വാഹനങ്ങളുടെ ജിഎസ്ടി

സെക്കന്‍ഡ് ഹാന്‍ഡ് മീഡിയം ലാര്‍ജ് വാഹനങ്ങള്‍, എസ് യുവി എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. മറ്റ് പഴയ വാഹനങ്ങള്‍ക്കും ഉപയോഗിച്ച മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയുടെ ജിഎസ്ടി 12 ശതമാനമാക്കിയിട്ടുണ്ട്. ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജിയുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കിയിട്ടുണ്ട്. സ്വകാര്യ എല്‍പിജി വിതരണക്കാരുടെ കാര്യത്തിലാണ് ഇത് പ്രാബല്യത്തില്‍ വരിക.

 ബയോ ഇന്ധന ബസുകള്‍

ബയോ ഇന്ധന ബസുകള്‍

ബയോ ഡീസലിന്റെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയാണ് കുറച്ചിട്ടുള്ളത്. പൊതുഗതാഗത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ബസുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. വജ്രം, വിലകൂടിയ കല്ലുകള്‍, എന്നിവയുടെ ജിഎസ്ടി മൂന്ന് ശതമാനത്തില്‍ നിന്ന് 0.25 ശതമാനമാക്കിയിട്ടുണ്ട്.

 സിഗരറ്റിന്റെ ജിഎസ്ടി ഉയര്‍ത്തി

സിഗരറ്റിന്റെ ജിഎസ്ടി ഉയര്‍ത്തി

സിഗരറ്റ് ഫില്‍ട്ടറിന്റെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കാര്‍ഷിക ഉപകരണങ്ങളും ജിഎസ്ടി കുറച്ചവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ മദ്യം, ഇന്ധനം, ഭൂമി രജിസ്ട്രേഷന്‍, മോട്ടോര്‍ വാഹന രജിസ്ട്രേഷന്‍ എന്നിവയുടെ നികുതി സംബന്ധിച്ച മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

 ജിഎസ്ടി റിട്ടേണിംഗ് എളുപ്പമാക്കും

ജിഎസ്ടി റിട്ടേണിംഗ് എളുപ്പമാക്കും

ജിഎസ്ടി റിട്ടേണിംഗ് എളുപ്പമാക്കുന്നത് സംബന്ധിച്ച് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടി ഫയലിംഗ് നടപടികള്‍ എളുപ്പത്തിലാക്കുന്ന കാര്യവും പരിഗണിച്ചേക്കുമെന്നാണ് സൂചന. ഫെബ്രുവരി ഒന്നിന് എന്‍ഡിഎ സര്‍ക്കാരിന്റെ ധനകാര്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടക്കുക.

English summary
The GST Council today approved a change in tax rates of 29 goods and 53 categories of services, Finance Minister Arun Jaitley said. Mr Jaitley, who heads the powerful GST Council, said the new rates will be effective from January 25.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X