Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഎസ്ടി നിരക്കുകൾ പരിഷ്കരിച്ചു; ചെറുകിട കാറുകൾക്ക് ആശ്വാസം, സെസിൽ വർധനയില്ല

ചരക്ക്-സേവന നികുതി നടപ്പാക്കിയശേഷം ആദ്യമാസത്തെ ആകെ നികുതിവരുമാനം 95,000 കോടി രൂപയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

ഹൈദരാബാദ്: ജിഎസ്ടി നികുതി നിരക്കുകൾ കുറയ്ക്കാൻ തീരുമാനം. ഹൈദരാബാദിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനമുണ്ടായത്. ചെറിയ കാറുകളുടെ നിരക്കിൽ മാറ്റമില്ല. മിഡ് സൈസ് കാർ, സെഡാൻ കാർ, വലിയ കാറുകൾ, എസ് യുവി കാറുകൾ എന്നിവയുടെ സെസ്​ യഥാക്രമം 2,5,7 ശതമാനം വർധിപ്പിക്കും. അതേ സമയം ചെറിയ കാറുകളുടെ സെസ് വർധിപ്പിക്കാത്തത് വാഹന വിപണിക്ക് അശ്വാസം നൽകുന്നതാണ്.

ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷം ആദ്യത്തെ നികുതി വരുമാനം 95000 കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. ജിഎസ്ടി രജിസ്ട്രേഷൻ നടത്തിയവരിൽ 80 ശതമാനം പേരും റിട്ടേൺ സമർപ്പിച്ചിട്ടുണ്ടെന്ന് ജെയ്റ്റലി അറിയിച്ചു. കൂടാതെ ജിഎസ്ടി നെറ്റ്വർക്കിലേയും പോർട്ടലിലേയും പ്രശ്നങ്ങൾ പരിഹരിക്കാനായി മന്ത്രിതലസമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

gst

ജൂലൈയ് മാസത്തിലെ ജിഎസ്ടി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി സെപ്റ്റംബർ 10 ൽ നിന്ന് ഒക്ടോബർ 10 ലേക്ക് നീട്ടി. റിട്ടേൺ ഫയലിങ് താമസിച്ചാൽ 18 ശതമാനം പലിശ ഈടാക്കുന്ന തീരുമനവും ഒഴിവാക്കിയിട്ടുണ്ട്.100 കോടിയിൽ കൂടുതൽ വിറ്റ് വരവുള്ള സ്ഥാപനങ്ങളും, ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങളും ഒക്ടോബർ മൂന്നിന് മുൻപ് റിട്ടേൺ സമർപ്പിക്കണം.‌‌‌‌‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+