ജിഎസ്ടി:സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കൂടും!!ചൈനക്കും തിരിച്ചടി!!
വിദേശ നിര്‍മ്മിത ഫോണുകള്‍ക്ക് 15 ശതമാനം നികുതി
ദില്ലി: ജൂലൈ 1 മുതല്‍ രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വരുമ്പോള്‍ രാജ്യത്ത് മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ക്കും തിരിച്ചടിയാകും. ഇന്ത്യയിലെ മാത്രമല്ല, ഇന്ത്യയില്‍ വലിയ തോതില്‍ മാര്‍ക്കറ്റ് പിടിച്ചടക്കിയ ചൈനീസ് മൊബൈല്‍ കമ്പനികളും തിരിച്ചടി നേരിടും. ഈ രംഗത്ത് ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നിന്നു നേടുന്ന വരുമാനത്തിലും കുറവുണ്ടാകും.
ജിഎസ്ടി വരുന്നതോടെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നാലു മുതല്‍ അഞ്ച് ശതമാനം വരെ വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് 15 ശതമാനം ആയിരിക്കും നികുതി. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന മൊബൈല്‍ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ ജൂലൈ 1 മുതല്‍ ഈ രംഗം വലിയ മാറ്റങ്ങളെയായിരിക്കും അഭിമുഖീകരിക്കുക.

മൊബൈല്‍ ഫോണുകള്‍ക്ക് മാത്രമല്ല, ജിഎസ്ടി നിലവില്‍ വരുന്നതോടെ കമ്പ്യൂട്ടറുകള്‍ക്കും കമ്പ്യൂട്ടര്‍ അനുബന്ധ ഉത്പന്നങ്ങള്‍ക്കും വില കൂടും. ഇവയ്ക്ക് 18 ശതമാനം ആയിരിക്കും നികുതി. ജൂണ്‍ 30ന് അര്‍ദ്ധരാത്രി നടക്കുന്ന പ്രത്യേക സമ്മേളനത്തിലായിരിക്കും രാജ്യത്ത് സുപ്രധാന മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുന്ന ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നത്.












Click it and Unblock the Notifications