കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി: തൊഴില്‍ മേഖലക്ക് അനുഗ്രഹം..തൊഴില്‍രംഗത്ത് 11 ശതമാനം വളര്‍ച്ച...

വിദ്യാഭ്യാസ,തൊഴില്‍ മേഖലകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത് സന്തോഷമുള്ള കാര്യം

Google Oneindia Malayalam News

ദില്ലി: രാജ്യം കാത്തിരുന്ന വിപ്ലവകരമായ നികുതിപരിഷ്‌കാരമായ പുതിയ ചരക്കു സേവന നികുതി ബില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ യാഥാര്‍ത്ഥ്യമായി. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ തൊഴില്‍ മേഖലയില്‍ 11 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. ജിഎസ്ടിയുടെ വരവോടെ വന്‍ സാമ്പത്തിക പരിഷ്‌കരണത്തിലേക്കാണ് രാജ്യം ചുവടുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ,തൊഴില്‍ മേഖലകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത് സന്തോഷമുള്ള കാര്യമാണ്. വിദ്യാഭ്യാസ,തൊഴില്‍ പരിശീലന രംഗങ്ങളിലെ ചെലവു കുറയാന്‍ ഇത് സഹായകരമാകുമെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു.ജിഎസ്ടി പ്രാബല്യത്തില്‍ വന്ന് ആദ്യ പാദം പിന്നിടുന്നതോടെ 50,000- 60,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മുന്‍നിര സെര്‍ച്ചിംഗ് കമ്പനി ഗ്ലോബല്‍ ഹണ്ടിന്റെ എംഡി സുനില്‍ ഗോയല്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനെല്ലാം പുറമേ ബിസിനസ് രംഗത്ത് ജിഎസ്ടി മാനേജ്‌മെന്റിന് വേണ്ടി കൂടുതല്‍ പ്രൊഷണലുകള്‍ക്ക് തൊഴില്‍ സാധ്യത സൃഷ്ടിക്കപ്പെടുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

പതിനാറായിരത്തെട്ട് നികുതിയില്ല, ഇനി ഒരൊറ്റ ഇന്ത്യ, ഒരൊറ്റ നികുതി.. ജി എസ് ടി നിലവില്‍ വന്നു!!പതിനാറായിരത്തെട്ട് നികുതിയില്ല, ഇനി ഒരൊറ്റ ഇന്ത്യ, ഒരൊറ്റ നികുതി.. ജി എസ് ടി നിലവില്‍ വന്നു!!

 gst---01-14

ഓട്ടോമൊബൈല്‍, ലോഗിസ്റ്റിക്‌സ്, ഇ- കൊമേഴ്‌സ്, മീഡിയ എന്റര്‍ടെയ്ന്‍ മെന്റ്, സിമന്റ്, ഐടി, ഫാര്‍മ, ടെലികോം തുടങ്ങിയ മേഖകളിലാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയെന്നാണ് സൂചനകള്‍.

English summary
GST will boost hiring by 11 per cent across sectors,says Rajiv Pratap Rudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X