മോദിയില്‍ വിശ്വസിച്ച വിപണി; ആദ്യം തകര്‍ന്നടിഞ്ഞു, പിന്നെ കുതിച്ച് കയറി
മുംബൈ: ഓരോ തിരഞ്ഞെടുപ്പ് ഫലങ്ങളും ഓഹരി വിപണിയെ കാര്യമായി ബാധിക്കാറുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ഒരുപക്ഷേ, നിക്ഷേപകര്‍ ഏറെ നിരീക്ഷിക്കുന്ന ഒന്നാണ്. മോദിയുടേയും ബിജെപിയുടേയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന് തന്നെ പറയാം.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപിക്ക് വ്യക്തമായ ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് കുതിച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്. അതുവരെ സ്ഥിരത നിലനിര്‍ത്തിയിരുന്ന ഇന്ത്യന്‍ ഓഹരി വിപണികള്‍ കനത്ത തകര്‍ച്ചയിലേക്കാണ് പിന്നീട് പോയത്.

എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ബിജെപി ശക്തമായ മേല്‍ക്കൈ നിലനിര്‍ത്തുന്നതായുള്ള സൂചനകള്‍ പുറത്തുവന്നു. ഇതോടെ ഓഹരി വിപണിയും സജീവമായി. കുത്തനെ ഇടിഞ്ഞ വിപണി സടകുടഞ്ഞെഴുന്നേറ്റ് വന്‍ മുന്നേറ്റം തന്നെ ഉണ്ടാക്കി.
മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് കനത്ത തിരിച്ചടിയോടെയാണ് തുടങ്ങിയത്. സെന്‍സെക്സ് 850 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി ആദ്യ ഘട്ടത്തില്‍ 184 പോയന്റ് വരെ ഇടിഞ്ഞിരുന്നു. എക്സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായിരുന്ന സാഹചര്യത്തില്‍ വിപണിയുടെ പ്രതീക്ഷയും അത് തന്നെ ആയിരുന്നു.
എന്നാല്‍ ബിജെപി ലീഡ് നില ഉയര്‍ത്തിയതോടെ വിപണിയും ഉണര്‍ന്നു. ആദ്യം ഉണ്ടായ നഷ്ടം മുഴുവന്‍ നികത്തുന്നതായിരുന്നു പിന്നീടുണ്ടായ മുന്നേറ്റം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications