കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയില്‍ വിശ്വസിച്ച വിപണി; ആദ്യം തകര്‍ന്നടിഞ്ഞു, പിന്നെ കുതിച്ച് കയറി

  • By Desk
Google Oneindia Malayalam News

മുംബൈ: ഓരോ തിരഞ്ഞെടുപ്പ് ഫലങ്ങളും ഓഹരി വിപണിയെ കാര്യമായി ബാധിക്കാറുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ഒരുപക്ഷേ, നിക്ഷേപകര്‍ ഏറെ നിരീക്ഷിക്കുന്ന ഒന്നാണ്. മോദിയുടേയും ബിജെപിയുടേയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന് തന്നെ പറയാം.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപിക്ക് വ്യക്തമായ ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് കുതിച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്. അതുവരെ സ്ഥിരത നിലനിര്‍ത്തിയിരുന്ന ഇന്ത്യന്‍ ഓഹരി വിപണികള്‍ കനത്ത തകര്‍ച്ചയിലേക്കാണ് പിന്നീട് പോയത്.

Sensex

എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ബിജെപി ശക്തമായ മേല്‍ക്കൈ നിലനിര്‍ത്തുന്നതായുള്ള സൂചനകള്‍ പുറത്തുവന്നു. ഇതോടെ ഓഹരി വിപണിയും സജീവമായി. കുത്തനെ ഇടിഞ്ഞ വിപണി സടകുടഞ്ഞെഴുന്നേറ്റ് വന്‍ മുന്നേറ്റം തന്നെ ഉണ്ടാക്കി.

മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കനത്ത തിരിച്ചടിയോടെയാണ് തുടങ്ങിയത്. സെന്‍സെക്‌സ് 850 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി ആദ്യ ഘട്ടത്തില്‍ 184 പോയന്റ് വരെ ഇടിഞ്ഞിരുന്നു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായിരുന്ന സാഹചര്യത്തില്‍ വിപണിയുടെ പ്രതീക്ഷയും അത് തന്നെ ആയിരുന്നു.

എന്നാല്‍ ബിജെപി ലീഡ് നില ഉയര്‍ത്തിയതോടെ വിപണിയും ഉണര്‍ന്നു. ആദ്യം ഉണ്ടായ നഷ്ടം മുഴുവന്‍ നികത്തുന്നതായിരുന്നു പിന്നീടുണ്ടായ മുന്നേറ്റം.

English summary
Markets recovered from the opening low as official figures from the Election Commission showed the BJP leading in 77 seats and the Congress in 59.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X