കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ മികച്ച 10 ധനകാര്യ സ്ഥാപനങ്ങളില്‍ എച്ച്.ഡി.എഫ്.സിയും

  • By Mithra Nair
Google Oneindia Malayalam News

ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ 10 ധനകാര്യ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍നിന്ന് എച്ച്.ഡി.എഫ്.സിയും. ഫോബ്‌സ് മാഗസിന്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ എച്ച്.ഡി.എഫ്.സിക്ക് ഏഴാം സ്ഥാനമാണ് ഉള്ളത്.

ഇന്ത്യയില്‍നിന്ന് ഒരു സ്ഥാപനമേ ആദ്യ 10 പേരുടെ പട്ടികയിലുള്ളൂ. അമേരിക്കന്‍ എക്‌സ്പ്രസാണ് ഒന്നാം സ്ഥാനത്ത്. കാപിറ്റല്‍ വണ്‍ ഫിനാന്‍ഷ്യല്‍, വിസ, എന്നിവയാണ് ആദ്യ മൂന്നു സ്ഥാനക്കാര്‍.

4-hdfc-bank51.jpg -Properties

ഫോബ്‌സ് തയാറാക്കിയ ലോകമെമ്പാടുമുളള 2000 വലിയ കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് 56 കമ്പനികളുണ്ട്. അതില്‍ എച്ച്.ഡി.എഫ്.സിക്ക് 485ാം സ്ഥാനമാണുള്ളത്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 142ാം സ്ഥാനമുണ്ട്.മേഖലാ ബാങ്കുകളുടെ പട്ടികയില്‍ ചൈനയിലെ കണ്‍സ്ട്രക്ഷന്‍ ബാങ്കാണ് ഒന്നാം സ്ഥാനത്ത്. എസ്.ബി.ഐക്ക് 22ാം സ്ഥാനമുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്കിന് 29ാം സ്ഥാനവും എച്ച്.ഡി.എഫ്.സി ബാങ്കിന് 40ാം സ്ഥാനവുമാണുള്ളത്.

English summary
Mortgage lender HDFC has emerged as the only Indian company among the world's 10 biggest consumer financial services firms, after giants like American Express, Visa and Mastercard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X