കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടപാട് ചാര്‍ജ്ജ് കുത്തനെ വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്‌സി!! സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് കിടിലന്‍ പണി

നാലെണ്ണത്തിന് ശേഷമുള്ള ഓരോ ഇടപാടിനും ഉപയോക്താക്കളില്‍ നിന്നും കുറഞ്ഞത് 150 രൂപയാണ് ഈടാക്കുക

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ ബാങ്ക് ഇടപാട് ചാര്‍ജ്ജ് വര്‍ധനവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍. നോട്ടുനിരോധനത്തോടെ രാജ്യത്തെ ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ്ജ് നീക്കിയെങ്കിലും സര്‍വ്വീസ് ചാര്‍ജ്ജുകള്‍ തിരിച്ചുവന്നതോടെയാണ് എച്ച്ഡിഎഫ്‌സി ഇടപാട് ചാര്‍ജ്ജ് കുത്തനെ വര്‍ധിപ്പിച്ചിട്ടുള്ളത്. മാര്‍ച്ച് ഒന്നുമുതല്‍ നാല് ഇടപാടുകള്‍ മാത്രമാണ് സൗജന്യമായി നടത്താന്‍ കഴിയുക അതിന് ശേഷമുള്ള ഓരോ ഇടപാടിനും ഉപയോക്താക്കളില്‍ നിന്നും കുറഞ്ഞത് 150 രൂപയാണ് ഈടാക്കുക.

എടിഎം വഴി പിന്‍വലിക്കുമ്പോള്‍ നാലിന് ശേഷമുള്ള ഓരോ ഇടപാടുകള്‍ക്കും സേവന നിരക്ക് ഈടാക്കുന്നതാണ് എച്ച്ഡിഎഫ്‌സി നടപ്പിലാക്കുന്ന നയം. സേവന നികുതിയ്ക്കും സെസിനും പുറമേയാണ് ഉപയോക്താക്കളില്‍ നിന്ന് 150 രൂപ ഈടാക്കേണ്ടത്. മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് 25,000 രൂപ വരെ സൗജന്യമായി കൈമാറാന്‍ കഴിയും അതിന് മുകളിലുള്ള തുകയ്ക്ക് 150 രൂപ സര്‍വ്വീസ് ചാര്‍ജ്ജും 15 ശതമാനം സര്‍വ്വീസ് ടാക്‌സും ഈടാക്കും. ഇതിന് പുറമേ ഹോം ബ്രാഞ്ച് വഴിയുള്ള ഇടപാടുകള്‍ക്കും ബാങ്ക് പണം ഈടാക്കും. രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്കും അധിക ചാര്‍ജ്ജ് ഈടാക്കും.

hdfc

മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരക്കുകള്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും ശമ്പള അക്കൗണ്ടുകള്‍ക്ക് ബാധകമായിരിക്കും. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഫെബ്രവരി ആദ്യം എച്ച്ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കള്‍ക്ക് ഇമെയില്‍ സന്ദേശവും നല്‍കിയിരുന്നു. മുതിര്‍ന്ന പൗരന്മാര്‍, പ്രായപൂര്‍ത്തിയാവാത്തവര്‍ എന്നിവരുടെ അക്കൗണ്ടില്‍ നിന്ന് 25,000 രൂപ വരെ കൈമാറാം ഇതിന് ചാര്‍ജ്ജ് ബാധകമായിരിക്കില്ലെന്നും ബാങ്ക് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

English summary
HDFC Bank, India's second largest private sector bank, has raised charges for some transactions undertaken at bank branches. The revised charges are effective from March 1.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X