അഞ്ചാമത്തെ ഇടപാട് മുതല്‍ 150 രൂപ ചാര്‍ജ് ;എച്ച്ഡിഎഫ്സിയും,ഐസിഐസിഐയും ശ്രദ്ധിച്ചില്ലെങ്കില്‍ പണിതരും
ഓരോ മാസത്തിലും നാല് സൗജന്യ ഇടപാടുകള്‍ക്ക് ശേഷമാണ് ചാര്‍ജ് ഈടാക്കുക
ദില്ലി: രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ നാലിലധികമുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കിത്തുടങ്ങി. മാര്‍ച്ച് ഒന്നുമുതല്‍ എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസി ബാങ്കുകളാണ് ഓരോ അധിക ഇടപാടിനും 150 രൂപ വീതം ഈടാക്കുന്നത്. നോട്ട് നിരോധനത്തോടെ രാജ്യത്ത് കറന്‍സി രഹിത ഇടപാടുകള്‍ക്ക് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള ഈ നടപടി. ഓരോ മാസത്തിലും നാല് സൗജന്യ ഇടപാടുകള്‍ക്ക് ശേഷമാണ് ചാര്‍ജ് ഈടാക്കുക
സേവിംഗ്സ്, ശമ്പള അക്കൗണ്ടുകള്‍ക്ക് നാല് ഇടപാടുകള്‍ക്ക് ശേഷമുള്ള നിയന്ത്രണം ബാധകമായിരിക്കുമെന്ന് എച്ച്ഡിഎഫ്സി പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്. മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് ഒരു ദിവസം കൈമാറാവുന്ന തുക 25,000 രൂപയാക്കി പരിമിതപ്പെടുത്തി. ഇതും മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാല്‍ ഐസിഐസി ബാങ്കില്‍ നിന്നുള്ള ആദ്യത്തെ നാല് ഇടപാടുകളും ആക്സിസ് ബാങ്കില്‍ നിന്നുള്ള അഞ്ച് ഇടപാടുകളും സൗജന്യമായിരിക്കും.

ഐസിഐസിഐ ബാങ്കില്‍ മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് ഒരു ദിവസം നിക്ഷേപിക്കാവുന്ന തുക 50,000 രൂപ ആയാണ് നിജപ്പെടുത്തിയിട്ടുള്ളത്. ആക്സിസ് ബാങ്കിലെ പത്തുലക്ഷം വരെയുള്ള നിക്ഷേപം സൗജന്യമായിരിക്കും. പത്തുലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് അധിക ചാര്‍ജ്ജ് തുകയുടെ അഞ്ച് ശതമാനമെങ്കില്‍ അതും അല്ലാത്ത പക്ഷം ഓരോ നിക്ഷേപത്തിനും 150 രൂപയും ആണ് ഈടാക്കുക.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications