എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം ഇന്ന്; ആസ്തി മൂല്യം 18 ലക്ഷം കോടിയായി ഉയരും
മുംബൈ: എച്ച്ഡിഎഫ്‌സി - എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം ഇന്ന്. എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡും ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനും തമ്മിലുള്ള ലയനം പൂർത്തിയാകുന്നതോടെ ആകെ ആസ്തി മൂല്യം 18 ലക്ഷം കോടിയായി ഉയരും. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബാങ്കുകളിലൊന്നായി എച്ച്ഡിഎഫ്‌സി മാറും.
'ജുലൈ 1 ന് ലയനം പ്രാബല്യത്തിൽ വരും. ലയനത്തിന് അനുമതി നൽകികൊണ്ടുള്ള എൻസിഎൽടിയുടെ സാക്ഷ്യപ്പെടുത്തിയ ഉത്തരവ് എച്ച്ഡിഎഫ്സി ഇൻവെസ്റ്റ്മെന്റ്സ്, എച്ച്ഡിഎഫ്‌സി ഹോൾഡിംഗ്സ്, എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ ആർഒസിയിൽ ഫയൽ ചെയ്യും', ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. എച്ച്ഡിഎഫ്‌സിയുടെ ഓഹരികള്‍ ജൂലൈ 13ന് വ്യാപാരം അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ബാങ്ക് വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഏപ്രിൽ നാലിനായിരുന്നു രണ്ട് കമ്പനികളും ലയനത്തിനൊരുങ്ങുന്നതായി അറിയിച്ചത്. ഇതിനായുള്ള നാഷ്ണൽ കമ്പനി ലോ ട്രൈബ്യൂണൽ അനുമതിയും കമ്പനികൾക്ക് ലഭിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്കില്‍ 41 ശതമാനം ഓഹരി ലഭിക്കും. എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ 25 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികളാകും ലഭിക്കുക.
ലയനത്തോടെ വായ്പാദാതാക്കളില്‍ ലോകത്ത് നാലം സ്ഥാനത്താകും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സ്ഥാനം. ജെപി മോര്‍ഗനാണ് മുന്നില്‍. 40,500 കോടി ഡോളര്‍ മൂല്യമാണ് മോർഗനുള്ളത്. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈനയ്ക്ക് 22,830 കോടി ഡോളറും ബാങ്ക് ഓഫ് അമേരിക്കക്ക് 22,770 കോടി ഡോളറുമാണ് വിപണിമൂല്യമുള്ളത്. മൂന്ന് ലക്ഷം കോടി ഡോളറിന്റെ വിപണിമൂല്യവുമായി ആപ്പിളാണ് ഇപ്പോള്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് ഉള്ളത്.
നിലവിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യബാങ്കുകളിലൊന്നാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. ലയനം പൂർത്തിയായാൽ ബ്രാഞ്ചുകളുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും വർധിക്കും. ജീവനക്കാരുടെ എണ്ണം 177,000 ത്തിലധികം ആയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ലയനത്തിലൂടെ മികച്ച സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ശശി ജഗദീശൻ പറഞ്ഞു.












Click it and Unblock the Notifications