കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഗപ്പൂരില്‍ എച്ച്ഡിഎഫ്‌സി ഭവന വായ്പാ മേള

Google Oneindia Malayalam News

മുംബൈ: രാജ്യത്തെ പ്രമുഖ ഭവനവായ്പാ സ്ഥാപനമായ എച്ച്ഡിഎഫ്‌സി നവംബര്‍ 17 മുതല്‍ 18 വരെ സിംഗപ്പൂരില്‍ ഇന്ത്യ ഹോം ഫെയര്‍ എന്ന പേരില്‍ മേള സംഘടിപ്പിക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള 50ഓളം കെട്ടിടനിര്‍മാതാക്കള്‍ ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്. സണ്‍ടെക് സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലെ ഹാള്‍ നമ്പര്‍ 403ലാണ് ഇന്ത്യ ഹോം ഫെയറിന് വേദിയാകുന്നത്.

HDFC

ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, ദില്ലി, ഗുജറാത്ത്, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, കേരള, മുംബൈ, പുനെ, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് പ്രദര്‍ശനത്തിനെത്തുന്നത്.

റിസര്‍വ് ബാങ്ക് അടിസ്ഥാന നിരക്കുകളില്‍ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എച്ച്ഡിഎഫ്‌സിയും ഭവന വായ്പാനിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നു. ബേസ് നിരക്ക് 9.8 ശതമാനത്തില്‍ നിന്നും 10 ശതമാനമായിട്ടാണ് ഉയര്‍ത്തിയിട്ടുണ്ട്ത. 30 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് എസ്ബിഐ 10.3 ശതമാനവും അതിനു മുകളിലുള്ളവയ്ക്ക് 10.5 ശതമാനവുമാണ് ഈടാക്കുന്നത്.

English summary
Leading Housing Finance Company, HDFC is organising a home fair in Singapore on Nov 17 and Nov 18.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X