സേവനം മെച്ചപ്പെടുത്തണം: ആശയങ്ങള്‍ ക്ഷണിച്ച് ഇന്ത്യന്‍ റെയില്‍വേ, 10 ലക്ഷം പ്രൈസ് മണി!
ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ സേവനം മെച്ചപ്പെടുത്താന്‍ അഭിപ്രായങ്ങള്‍ ആരാഞ്ഞ് റെയില്‍വേ. റെയില്‍വേയുടെ സേവനം മെച്ചപ്പെടുത്തുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം വരെ പ്രൈസ് മണി ലഭിക്കുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. റെയില്‍വേയ്ക്ക് മികച്ച സേവനം കാഴ്ചവെക്കുന്നതിന് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് റെയില്‍വേ ഇത്തരമൊരു ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. ഏതെല്ലാം വിധത്തില്‍ ഫണ്ടുകള്‍ ശേഖരിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച ആശയങ്ങളാണ് റെയില്‍വേ ഇതോടെ തേടുന്നത്.
മികച്ച ആശയത്തിന് പത്ത് ലക്ഷം രൂപയാണ് പ്രൈസ് മണിയായി ലഭിക്കുക. മികച്ച രണ്ടാമത്തെ ആശയത്തിന് അഞ്ച് ലക്ഷം രൂപയും മൂന്നാമത്തെ ആശയത്തിന് മൂന്ന് ലക്ഷവും നാലാമത്തെ മികച്ച ആശയത്തിന് ഒരു ലക്ഷം രൂപയും പ്രൈസ് മണിയിനത്തില് ലഭിക്കും. മത്സരത്തിനായി തയ്യാറാക്കിയ https://innovate.mygov.in/jan-bhagidari എന്ന വെബ്സൈറ്റില്‍ 2018 മെയ് 19ന് മുമ്പായാണ് പുതിയ ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടത്. മികച്ച ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനും വേണ്ടിയാണ് നീക്കമെന്ന് ഇത് ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്നും മത്സരത്തിനുള്ള വെബ്സൈറ്റായ ജന്ഭാഗീധാരി വെബ്സൈറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ആശയങ്ങള്‍, വിശദമായ ബിസനസ് പ്ലാന്‍, പണം ശേഖരിക്കുന്നതിനായി നടപ്പിലാക്കാനുള്ള തന്ത്രങ്ങള്‍ എന്നിവയാണ് റെയില്‍വേ തേടുന്നത്. രാജ്യത്തെ റെയില്‍ ശൃഖലയെ അടുത്ത കാലത്തായി ബാധിച്ചിട്ടുള്ളത് ഫണ്ടിംഗ് സംബന്ധിച്ച പ്രശ്നങ്ങളാണ്. ഫണ്ടുകളുടെ അഭാവം മൂലം അടുത്തകാലത്തായി റെയില്‍വേയ്ക്ക് കടബാധ്യതകള്‍ നേരിടേണ്ടിവന്നതായും റെയില്‍വേ പറയുന്നു. ലോകത്തെ നാലാമത്തെ വലിയ റെയില്‍ ശൃംഖലയായ ഇന്ത്യന്‍ റെയില്‍വേയുടെ ചുമതലയുള്ള ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയം പഴക്കം ചെന്ന ട്രാക്കുകള്‍ ഉള്‍പ്പെടെയുള്ളവ മാറ്റി സ്ഥാപിക്കാനുള്ള നീക്കങ്ങളും റെയില്‍വേ ആലോചിക്കുന്നുണ്ട്. ഫണ്ടുകളെ അഭാവമാണ് റെയില്‍വേ നെറ്റ് വര്‍ക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് വെല്ലുവിളിയാവുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications